Friday, March 13, 2026 Last Updated 5 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Feb 2026 12.08 PM

നിറവയറില്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി സോനം കപൂര്‍

sonam-kapoor
photo-www.instagram.com/rheakapoor/

രണ്ടാമത്തെ കുഞ്ഞിനായുളള കാത്തിരിപ്പിലാണ് ബോളിവുഡ് നടി സോനം കപൂറും ഭര്‍ത്താവ് ആനന്ദ് അഹൂജയും. നിറവയറില്‍ സോനം കപൂര്‍ പങ്കുവെച്ച ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.

ഐവറി നിറത്തിലുളള ബ്ലേസര്‍ സ്‌റ്റൈല്‍ ലോങ് ജാക്കറ്റും സ്‌കേര്‍ട്ടുമണിഞ്ഞാണ് സോനം ചിത്രത്തിലുളളത്. കൂളിങ് ഗ്ലാസ് അണിഞ്ഞ് ബോസ് ലേഡി ലുക്കിലാണ് നടിയുളളത്. ‘വര്‍ക്കിങ് മദര്‍’ എന്ന അടിക്കുറിപ്പും സോനം നല്‍കിയിട്ടുണ്ട്. നിറവയര്‍ കാണും തരത്തിലാണ് ഫോട്ടോകള്‍ ഉളളത്.

ഗര്‍ഭകാല ഫാഷനില്‍ സ്‌റ്റൈല്‍ സ്‌റ്റേറ്റ്‌മെന്റ തന്നെ ഉണ്ടാക്കിയിട്ടുളള നടിയാണ് സോനം കപൂര്‍. ആദ്യ കുഞ്ഞിനെ ഗര്‍ഭം ധരിച്ച സമയത്തും വ്യത്യസ്തമായ മറ്റേണിറ്റി ലുക്കുകളില്‍ സോനം എത്തിയിരുന്നു. ഗര്‍ഭകാലത്തെ ആഘോഷമാക്കുന്ന തരത്തിലുളള മറ്റേണിറ്റി ഫാഷനാണ് സോനം തിരഞ്ഞെടുക്കാറുളളത്.

2018 ലാണ് സോനം കപൂര്‍ വ്യവസായിയായ ആനന്ദ് അഹൂജയെ വിവാഹം ചെയ്തത്. ഇരുവര്‍ക്കും 2022 ല്‍ മകന്‍ ജനിച്ചിരുന്നു. 40കാരിയായ സോനം ഇത് രണ്ടാം തവണയാണ് അമ്മയാകാന്‍ ഒരുങ്ങുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW