-->
ഒന്നും രണ്ടുമല്ല, മൂന്നു പ്രാവശ്യമാണ് ഇക്കഴിഞ്ഞ ദിവസം സ്വർണവില (gold price) മാറിമറിഞ്ഞത്. തൊട്ടു മുൻപത്തെ ദിവസത്തേക്കാളും 6000ത്തിലധികം രൂപയുടെ ഇടിവ് നേരിട്ട ശേഷം രാവിലെ വിപണി ഉണരുമ്പോൾ സ്വർണവില പവന് 1,11,120 രൂപയായിരുന്നു. ഉച്ചയോടെ പ്രതീക്ഷയ്ക്ക് വീണ്ടും വക നൽകി ഒരു പവന് 1,09,920 രൂപ എന്ന നിലയിലെത്തി. വൈകുന്നേരമായതും നേർവിപരീതമായി വിലകയറുകയാണ് ഉണ്ടായത്. രാവിലെ ആരംഭിച്ച വിലയേക്കാൾ 1200 രൂപ കൂടി പവന് 1,12,320 രൂപ എന്നായി. കഴിഞ്ഞ ദിവസത്തെപ്പോലെ വലിയ ഇടിവ് പറയാനില്ല എങ്കിലും, ഫെബ്രുവരി 3നും സ്വർണവില കുറഞ്ഞു തന്നെയാണ് കാണപ്പെടുന്നത്. 22കാരറ്റ് സ്വർണം ഒരു പവന് 1,11,280 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വർണത്തിന് ഇന്നത്തെ നിരക്ക് 13,910 രൂപയും. 22 കാരറ്റ് സ്വർണമാണ് ഈ വിലയിൽ ലഭിക്കുക.
സ്വർണവിലയിൽ സർവകാല റെക്കോർഡ് ഇട്ട മാസമായിരുന്നു കഴിഞ്ഞു പോയത്. ഒന്നേകാൽ ലക്ഷം രൂപയും പിന്നിട്ട് ടാക്‌സും പണിക്കൂലിയും ഉൾപ്പെടാത്ത സ്വർണത്തിന് വില 1,31,160 രൂപയായിരുന്നു. ജനുവരി 29നാണ് ഈ നിരക്ക് രേഖപ്പെടുത്തിയത്. എന്നാൽ, ഇതിനു പിന്നാലെ സ്വർണവിലയിൽ വലിയ ഇടിവ് നേരിടുന്ന ദിവസങ്ങളായിരുന്നു പിന്നീടുണ്ടായത്.