-->
തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ ജലനയം പരിഷ്‌ക്കരിക്കാന്‍ രൂപീകരിച്ച വിദഗ്‌ധ സമിതിയുടെ ആദ്യ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിശോധനയിലാണെന്നു മന്ത്രി റോഷി അഗസ്‌റ്റിനു വേണ്ടി മന്ത്രി കെ. രാജന്‍ നിയമസഭയില്‍ പറഞ്ഞു.
കേരളത്തില്‍ 2008ലാണ് സംസ്‌ഥാന ജലനയം രൂപീകരിച്ചത്. 2012ല്‍ കേന്ദ്രം ദേശീയ ജലനയം പ്രാബല്യത്തില്‍ കൊണ്ടുവന്നു. കാലോചിതമായി വരുത്തേണ്ട മാറ്റങ്ങള്‍ മനസിലാക്കിയും സുസ്‌ഥിരമായ ജലസുരക്ഷ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഉറപ്പാക്കാനുമാണു സംസ്‌ഥാന ജലനയം പരിഷ്‌ക്കരിക്കാന്‍ വിദഗ്‌ധ സമിതിയെ രൂപീകരിച്ചത്.