Friday, March 13, 2026 Last Updated 33 Min 10 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Feb 2026 09.57 AM

ശ്രുതി ഹാസന്‍ കാരണമാണ് മകള്‍ ജീവിച്ചിരിക്കുന്നത്, അവരോട് എന്നും കടപ്പെട്ടിരിക്കുന്നു; കുറിപ്പ്

shruti-haasan

നടി ശ്രുതി ഹാസന്‍ അടുത്തിടെ അപൂര്‍വ ജനിതകരോഗമുളള ഒരു പെണ്‍കുട്ടിയെ സഹായിച്ചിരുന്നു. ഇപ്പോഴിതാ ശ്രുതിയുടെ സഹായ മനസ്ഥിതിയെക്കുറിച്ച് പെണ്‍കുട്ടിയുടെ കുടുംബം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധനേടുകയാണ്. കുട്ടിക്കൊപ്പമുളള ശ്രുതിയുടെ ചിത്രങ്ങളും വീഡിയോയും സഹിതമാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

ശ്രുതിയുളളതുകൊണ്ട് മാത്രമാണ് തങ്ങളുടെ മകള്‍ ജീവിച്ചിരിക്കുന്നതെന്ന് കുടുംബം പറയുന്നു. കൂടിക്കാഴ്ച വാക്കുകള്‍ക്കതീതമായിരുന്നുവെന്ന് കുറിപ്പിലുണ്ട്. ശ്രുതിയുടെ പ്രൈവറ്റ് സ്‌പേസിലേക്ക് ക്ഷണിച്ചതുതന്നെ അപൂര്‍വമായ സമ്മാനമാണ്. അവിടെ കുടുംബത്തെപ്പോലെയാണ് സ്വീകരിച്ചത്. മകളോട് വളരെ ക്ഷമയോടെയും ആത്മാര്‍ഥതയോടെയും പെരുമാറി. അത്രത്തോളം വിനീതയായ പെണ്‍കുട്ടിയാണ് ശ്രുതി ഹാസനെന്നും കുറിപ്പിലുണ്ട്.

എംഎസ്എംഡി (mendelian susceptibility to mycobacterial diseases) എന്ന ജനിതകരോഗമുളള മകള്‍ക്കായി ശ്രുതി സഹായഹസ്തം നീട്ടിയതിനെക്കുറിച്ച് നേരത്തെയും കുടുംബം കുറിപ്പ് പങ്കുവെച്ചിരുന്നു.

2023 ല്‍ ജനിച്ച മകള്‍ക്ക് 2025 ല്‍ മജ്ജ മാറ്റി വെക്കേണ്ടി വന്നിരുന്നു. അന്ന് ദൈവത്തെപ്പോലെ മുന്നിശലത്തിയത് ശ്രുതിയാണെന്നും മകളെ പെട്ടെന്ന് ആശുപത്രിയിലാക്കിയപ്പോള്‍ ശ്രുതിയും ടീമുമാണ് എല്ലാ സഹായവുമായി എത്തിയതെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു. മകള്‍ക്ക് മികച്ച വൈദ്യസഹായം നല്‍കാനായത് ശ്രുതി കാരണമാണ്. വൈകാരികമായും സാമ്പത്തികമായും തങ്ങളെ സഹായിച്ചു. ശ്രുതി കാരണമാണ് മകള്‍ ഇന്ന് ജീവിച്ചിരിക്കുന്നതെന്നും കുറിപ്പിലുണ്ടായിരുന്നു.

Ads by Google
Tuesday 03 Feb 2026 09.57 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW