Sunday, March 15, 2026 Last Updated 45 Min 52 Sec ago English Edition
Todays E paper
Ads by Google
Monday 02 Feb 2026 11.43 AM

ഇന്നും ഇടിഞ്ഞു ആറായിരത്തിലേറെ രൂപ; സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു, നിരക്ക് അറിയാം

on

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് ഇന്നും ആറായിരത്തിലേറെ രൂപ കുറഞ്ഞു. ഇന്ന് പവന് 6640 രൂപ കുറഞ്ഞ് വില 1,11,120 രൂപയായി. ഗ്രാമിന് ഇന്ന് 830 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാമിന് 13890 രൂപയാണ് വില്‍പ്പന വില.

ബജറ്റ് അവതരണത്തിന് ശേഷം ഇറക്കുമതി തീരുവ വര്‍ധന സംബന്ധിച്ച ആശങ്കകള്‍ ഒഴിഞ്ഞതിന്റെ കൂടി ഫലമായിട്ടാണ് സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍ നിന്നുള്ള സ്വര്‍ണത്തിന്റെ പതനമാണ് കേരളത്തിലും പ്രതിഫലിച്ചിരിക്കുന്നത്. മുന്‍ ഫെഡറല്‍ റിസര്‍വ് ഗവര്‍ണര്‍ കെവിന്‍ വാര്‍ഷിനെ യുഎസ് സെന്‍ട്രല്‍ ബാങ്കിന്റെ തലവനായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നാമനിര്‍ദ്ദേശം ചെയ്തതിനെത്തുടര്‍ന്ന്, വിലയേറിയ ലോഹങ്ങളുടെ, പ്രത്യേകിച്ച് സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വന്‍തോതിലുള്ള ആഗോള വില്‍പ്പനയും അന്താരാഷ്ട്ര രംഗത്ത് സ്വര്‍ണവിലയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. ഇറാന്‍- അമേരിക്ക സംഘര്‍ഷ സാധ്യത അയയുന്നതും ഇന്ന് സ്വര്‍ണത്തിലെ ഇടിവിന് കാരണമായി.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു.

Ads by Google
Monday 02 Feb 2026 11.43 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW