Sunday, March 15, 2026 Last Updated 21 Min 37 Sec ago English Edition
Todays E paper
Ads by Google
Monday 02 Feb 2026 10.18 AM

ദലിത് സ്ത്രീയുടെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകാന്‍ സമ്മതിച്ചില്ല ; പെരുവഴിയില്‍ സംസ്‌ക്കരിച്ചു

uploads/news/2026/02/823526/patna.gif

പാറ്റ്‌ന: ബീഹാറില്‍ ജാതിവിവേചനത്തിന്റെ ഭാഗമായി ശ്മശാനത്തില്‍ സംസ്‌ക്കരിക്കാന്‍ അനുവദിക്കാതിരുന്ന ദളിത് സ്ത്രീയുടെ മൃതദേഹം വഴിയില്‍ സംസ്‌ക്കരിച്ചു. ബിഹാറിലെ വൈശാലി ജില്ലയിലെ ഗോരൗള്‍ ബ്ലോക്കിലാണ് സംഭവം നടക്കുന്നത്. പോലീസ് വന്നിട്ടും മൃതദേഹം ശ്മശാനത്തിലേക്ക് എടുക്കാന്‍ നാട്ടുകാര്‍ സമ്മതിക്കാതെ വന്നതോടെയാണ് വഴിയില്‍ ചിതയൊരുക്കേണ്ടി വന്നത്.

മഹാ ദളിത് വിഭാഗത്തില്‍പ്പെട്ട 91 വയസ്സുള്ള ജപ്കി ദേവിയുടെ മൃതദേഹമാണ് റോഡില്‍ സംസ്‌കരിക്കേണ്ടി വന്നത്. വയോധികയുടെ മൃതദേഹം പൊതുശ്മശാനത്തില്‍ കൊണ്ടുപോകുന്നതിനെ ഒരു വിഭാഗം തടയുകയായിരുന്നു. സമീപത്തെ ഒരു കടയുടമയുടെ നേതൃത്വത്തിലാണ് വഴി തടഞ്ഞത്. ദളിത് വിഭാഗത്തില്‍പ്പെട്ട സ്ത്രീയുടെ മൃതദേഹം തങ്ങളുടെ കടയുടെ മുന്നില്‍ക്കൂടി ചുമന്നു പോകുന്നത് അശുദ്ധിയെന്ന് വാദിച്ചാണ് കടയുടമകള്‍ വയോധികയുടെ ബന്ധുക്കളെ തടഞ്ഞത്.

പൊതുശ്മശാനത്തില്‍ മൃതദേഹം എത്തിക്കണമെന്നും സംസ്‌കരിക്കണമെന്നും കാലുപിടിച്ച് പറഞ്ഞിട്ടും കടയുടമകള്‍ അതൊന്നും കേള്‍ക്കാന്‍ തയ്യാറായില്ല. പൊലീസ് വന്നിട്ടും തര്‍ക്കത്തിന് പരിഹാരമുണ്ടാക്കാനായില്ല. ഗത്യന്തരമില്ലാതെ വന്നതോടെയാണ് വയോധികയുടെ മരണാനന്തര ചടങ്ങുകള്‍ റോഡില്‍ വച്ച് നടത്തി മൃതദേഹവും റോഡില്‍ സംസ്‌കരിച്ചത്.

റോഡിലൂടെ നടന്ന് ശ്മശാനത്തിലൂടെ പോകാനുള്ള അവസരം പോലും ഞങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടപ്പോള്‍ റോഡില്‍ തന്നെ സംസ്‌കാരം നടത്താന്‍ തീരുമാനമെടുക്കേണ്ടി വന്നുവെന്ന് വയോധികയുടെ മകന്‍ സഞ്ജീത് മഞ്ചി പറഞ്ഞു. സംഭവത്തിന്റെ വിരവധി വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുവെന്നും എന്താണ് സംഭവിച്ചതെന്ന് മനസിലാക്കി ഉചിതമായ നടപടി സ്വീകരിക്കുമെന്നും വൈശാലി ജില്ലാ മജിസ്ട്രേറ്റ് വര്‍ഷ സിങ് പ്രതികരിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW