Sunday, March 15, 2026 Last Updated 12 Min 15 Sec ago English Edition
Todays E paper
Ads by Google
Sunday 15 Mar 2026 10.30 AM

രണ്ടല്ല ഒന്നാണ്, ജനപ്രിയസിനിമകളുടെ സീനുകള്‍ ചേര്‍ത്ത് പരിഹാസ പരസ്യം; യുഡിഎഫിനും എല്‍ഡിഎഫിനുമെതിരെ എന്‍ഡിഎ

nda

എല്‍ഡിഎഫിനും യുഡിഎഫിനുമെതിരെ കടുത്ത പരിഹാസവുമായി എന്‍ഡിഎയുടെ പുതിയ പത്രപ്പരസ്യം. രണ്ടും രണ്ടല്ല, ഒന്നാണ് എന്ന് പരിഹസിച്ചുകൊണ്ടുളള പരസ്യമാണ് ഇന്നത്തെ പത്രങ്ങളിലുളളത്. ജനപ്രിയ സിനിമകളിലെ സീനുകള്‍ ഉള്‍പ്പെടുത്തി തായറാക്കിയ പരസ്യവുമായാണ് ബിജെപിയുടെ പരിഹാസം. യുഡിഎഫും എല്‍ഡിഎഫും രണ്ടല്ല, ഒന്നാണെന്നും , ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ ഇവര്‍ക്ക് നിലപാട് ഒന്നാണെന്നുമാണ് പര്യത്തില്‍ പറയുന്നത്. ഞങ്ങളാണ് മാറാത്തത് മാറ്റേണ്ടവരെന്നും അതിനാല്‍ എന്‍ഡിഎയ്ക്ക് വോട്ട് നല്‍കണമെന്നുമാണ് ആവശ്യം. അതേസമയം സംസ്ഥാനസര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിച്ചുകൊണ്ട് കഴിഞ്ഞ ദിവസങ്ങളില്‍ വന്ന പത്രപരസ്യങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും ഒരുപോലെ ലക്ഷ്യം വെച്ചുകൊണ്ട് എന്‍ഡിഎ പുതിയ പ്രചാരണ തന്ത്രവുമായി രംഗത്തെത്തിയിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW