-->
പൊന്നാനി: കേന്ദ്രബജറ്റില്‍ പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും അതിവേഗ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പൊന്നാനിയില്‍ ഓഫീസ് തുറന്നു മെട്രോമാന്‍ ഇ. ശ്രീധരന്‍. മുന്‍ റെയില്‍വേ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് പൊന്നാനിയില്‍ ഓഫീസ് തുറന്നിരിക്കുന്നത്.
ഭാര്യ രാധ നിലവിളക്ക് കൊളുത്തി നടപടികള്‍ ഉടന്‍ തുടങ്ങുമെന്നും ഉത്തരവ് ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞു. പദ്ധതിക്ക് നാട്ടുകാരുടെ പിന്തുണ വേണമെന്നും മാനുവലായി സര്‍വേ നടത്തുമെന്നും പറഞ്ഞു.
കേരളത്തിന്റെ കെ റെയിലിനെ വിമര്‍ശിക്കാനും ഇ ശ്രീധരന്‍ മറന്നില്ല. ജൂണ്‍ മുതല്‍ ജനങ്ങളിലേക്ക് ഇറങ്ങി ബോധവല്‍ക്കരണം നടത്താനാണ് പദ്ധതി. നേരത്തേ കെ റെയില്‍ വിട്ടിട്ടില്ലെന്നാണയിരുന്നു കേരളാ ബജറ്റില്‍ ധനമന്ത്രി വ്യക്തമാക്കിയത്.