Friday, March 13, 2026 Last Updated 0 Min 4 Sec ago English Edition
Todays E paper
Ads by Google
Sunday 01 Feb 2026 01.55 PM

സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ വരട്ടെ ; അനുവദിച്ച എല്ലാ പദ്ധതികളും നടപ്പാക്കുമെന്ന് രാജീവ്ചന്ദ്രശേഖര്‍

uploads/news/2026/02/823447/rajeev-chandrasekhar.jpg

തിരുവനന്തപുരം: ബജറ്റില്‍ കേരളത്തിന് ഒന്നും കിട്ടിയില്ല എന്ന് മുറവിളി കൂട്ടുന്ന ഇടതുപക്ഷ സര്‍ക്കാര്‍ മുമ്പ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികള്‍ പോലും നടപ്പാക്കാത്തവരാണെന്ന് ബിജെപി. കിട്ടുന്നില്ല കിട്ടുന്നില്ല എന്ന് പറയുമ്പോള്‍ കിട്ടിയത് നടപ്പാക്കാതെ പോയത് എന്താണെന്ന് മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

കഴിഞ്ഞകാല ബജറ്ുറകളില്‍ എയിംസ് അടക്കമുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതിന്റെ സ്ഥലമെടുപ്പ് പോലും നടത്തിയിട്ടില്ലെന്നും പറഞ്ഞു. ഇതിന് മുമ്പ് കേന്ദ്രസര്‍ക്കാര്‍ എത്രയോ പദ്ധതികള്‍ തന്നിട്ടുണ്ട്. അതൊന്നും നടപ്പാക്കിയിട്ടില്ല. കിട്ടിയില്ലെന്ന് പറയുമ്പോള്‍ തന്ന കാര്യങ്ങള്‍ നടപ്പിലാക്കിയോ എന്ന ചോദ്യമുണ്ട്. നേരത്തേ പി.എം. ആവാസ് യോജനയ്ക്ക് പണം അനുവദിച്ചിട്ടും ഒന്നും െചയ്തില്ല. ജല്‍ജീവന്‍ മിഷന പണം അനുവദിച്ചു. പദ്ധതികള്‍ പ്രഖ്യാപിച്ചു എട്ടു ഒമ്പത് കൊല്ലം കഴിഞ്ഞാലും ഒന്നും ചെയ്യില്ല.

ഇത്തരം പദ്ധതികള്‍ നടപ്പാകണമെങ്കില്‍ ബിജെപി സംസ്ഥാനത്ത് അധികാരത്തില്‍ വരണം. ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ വന്നാല്‍ കേന്ദ്രം നല്‍കുന്ന പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കാനാകും. അതിന് കഴിവില്ലാത്ത കേരളസര്‍ക്കാരിനെ മാറ്റി ബിജെപി നേതൃത്വം നല്‍കുന്ന പുതിയ സര്‍ക്കാരിനെ ജനങ്ങള്‍ സംസ്ഥാനത്ത് അധികാരത്തില്‍ െകാണ്ടുവരണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW