-->
ന്യൂഡല്‍ഹി: മൂന്നാം മോദിസര്‍ക്കാരിന്റെ ബജറ്റ് അവതരണത്തില്‍ സാമ്പത്തീക വളര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു ധനമന്ത്രി ബജറ്റ് പ്രസംഗം തുടങ്ങിയത്.
2014 മുതല്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച സ്ഥിരത, ധനകാര്യ അച്ചടക്കം, സുസ്ഥിര വികസനം, മിതമായ വിലക്കയറ്റം എന്നിവയാല്‍ ശ്രദ്ധേയമായിരുന്നു.
ജനങ്ങളുടെ പ്രതീക്ഷ വര്‍ധിപ്പിക്കുക, ഇന്ത്യയുട വളര്‍ച്ചയില്‍ ജനപങ്കാളിത്തം ഉറപ്പാക്കുക, എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം എന്ന മൂന്ന് ആശയങ്ങളില്‍ ഉന്നിയുള്ള വളര്‍ച്ചയാണ് ലക്ഷ്യമിടുന്നതെന്നും പറഞ്ഞു.
അപൂര്‍വ്വ ധാതുക്കള്‍ക്കായി പ്രഖ്യാപിക്കപ്പെട്ട കോറിഡോറില്‍ കേരളത്തെ ഉള്‍പ്പെടുത്തി. ആ?ഗോള ബയോ ഫാര്‍മ ഉദ്പാദന ഹബ്ബാക്കി രാജ്യത്തെ മാറ്റുമെന്ന് നിര്‍മ്മല സീതാരാമന്‍. ബയോഫാര്‍മ ശക്തി പദ്ധതിയ്ക്ക് 10000 കോടി രൂപ വകയിരുത്തി