Sunday, March 15, 2026 Last Updated 53 Min 45 Sec ago English Edition
Todays E paper
Ads by Google
എസ്. നാരായണ്‍
Sunday 01 Feb 2026 11.20 AM

സതീശന്‍ വീട്ടിലെത്തി, ശശി തരൂര്‍ വഴങ്ങി; പടലപ്പിണക്കങ്ങള്‍ക്കു വിരാമം, ജെന്‍-സി കണക്‌ടുമായി തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ മുന്‍നിരയിലേക്ക്‌

വെറുമൊരു പ്രചാരകന്‍ എന്നതിലുപരി, പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ്‌ പ്രകടനപത്രിക തയാറാക്കുന്നതിലും തരൂരിന്റെ ക്രിയാത്മകമായ ഇടപെടല്‍ ഉണ്ടാകും. ജെന്‍-സി കണക്‌ട്‌ പരിപാടിയുടെ ചുമതലയും ഏല്‍പ്പിക്കും.
uploads/news/2026/02/823431/tharoor-satheesan.jpg

തിരുവനന്തപുരം: കോണ്‍ഗ്രസിലെ പടലപ്പിണക്കങ്ങള്‍ക്കു വിരാമമിട്ട്‌ ശശി തരൂര്‍ എം.പി. നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ മുന്‍നിരയിലേക്ക്‌. മാസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കും അസ്വാരസ്യങ്ങള്‍ക്കും വിട.

പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍ തിരുവനന്തപുരത്തു തരൂരിന്റെ വസതിയിലെത്തി ചര്‍ച്ച നടത്തി. ഈ മാസം ആറിന്‌ ആരംഭിക്കുന്ന യു.ഡി.എഫ്‌. ജാഥയ്‌ക്കു മുന്നോടിയായാണു കൂടിക്കാഴ്‌ച. ജാഥയിലേക്കും തരൂരിനെ ക്ഷണിച്ചു. ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡുമായി നടത്തിയ നിര്‍ണായക ചര്‍ച്ചകള്‍ക്കുശേഷമാണ്‌ തരൂര്‍ കേരളത്തില്‍ സജീവമാകുന്നത്‌. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ വിജയത്തിനായി 140 മണ്‌ഡലങ്ങളിലും പ്രചാരണത്തിനിറങ്ങുമെന്നു സതീശനു തരൂര്‍ ഉറപ്പുനല്‍കി.

വെറുമൊരു പ്രചാരകന്‍ എന്നതിലുപരി, പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ്‌ പ്രകടനപത്രിക തയാറാക്കുന്നതിലും തരൂരിന്റെ ക്രിയാത്മകമായ ഇടപെടല്‍ ഉണ്ടാകും. ജെന്‍-സി കണക്‌ട്‌ പരിപാടിയുടെ ചുമതലയും ഏല്‍പ്പിക്കും. തരൂര്‍ കോണ്‍ഗ്രസിന്റെ അഭിമാനമാണെന്നു വി.ഡി. സതീശന്‍ പ്രതികരിച്ചു. ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന അദ്ദേഹത്തിന്റെ സാന്നിധ്യം ഈ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു വലിയ കരുത്താകും.

പ്രചാരണ ജാഥകളിലും പ്രകടനപത്രിക തയാറാക്കുന്നതിലും അദ്ദേഹം നിര്‍ണായക പങ്കുവഹിക്കും -സതീശന്‍ പറഞ്ഞു. പാര്‍ലമെന്റ്‌ സമ്മേളനം കഴിഞ്ഞാലുടന്‍ തരൂര്‍ കേരളത്തിലെ തെരഞ്ഞെടുപ്പ്‌ ഗോദയില്‍ പൂര്‍ണസമയവും സജീവമാകും. തരൂര്‍ പാര്‍ട്ടി വിടുമെന്ന തരത്തില്‍ ഇടക്കാലത്തു പ്രചാരണമുണ്ടായിരുന്നു. ഇത്‌ തരൂര്‍ നിഷേധിച്ചിട്ടുണ്ട്‌.

Ads by Google
എസ്. നാരായണ്‍
Sunday 01 Feb 2026 11.20 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW