Sunday, March 15, 2026 Last Updated 57 Min 41 Sec ago English Edition
Todays E paper
Ads by Google
ജെബി പോള്‍
Sunday 01 Feb 2026 11.20 AM

കോണ്‍ഫിഡന്റ്‌ ഗ്രൂപ്പ്‌ സ്‌ഥാപനങ്ങളിലെ റെയ്‌ഡ്‌; ബംഗളുരുവിലെ കേസില്‍ കൊച്ചി സംഘമെത്തിയത്‌ റെയ്‌ഡ്‌ വിവരം ചോരാതിരിക്കാന്‍

ബാങ്കിങ്‌, നിയമ, സാങ്കേതികവിദഗ്‌ധരുള്‍പ്പെട്ട സംഘമാണ്‌ റോയിയെ ചോദ്യംചെയ്‌തതെന്നാണു സൂചന. കമ്പനിയുടെ റിയല്‍ എസ്‌റ്റേറ്റ്‌ ഇടപാടില്‍ 'ഡാര്‍ക്ക്‌ ഡീല്‍' ഉണ്ടെന്ന ആരോപണമാണ്‌ ഐ.ടി. വകുപ്പ്‌ ഉന്നയിച്ചത്‌.
uploads/news/2026/02/823430/4.jpg

കൊച്ചി: കോണ്‍ഫിഡന്റ്‌ ഗ്രൂപ്പ്‌ സ്‌ഥാപനങ്ങളില്‍ കൊച്ചിയില്‍നിന്നുള്ള ആദായനികുതി (ഐ.ടി) വകുപ്പ്‌ സംഘം റെയ്‌ഡ്‌ നടത്തിയത്‌ ബംഗളുരുവില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍. റെയ്‌ഡ്‌ വിവരം ചോരാതിരിക്കാനാണ്‌ കൊച്ചിയില്‍നിന്നുള്ള സംഘത്തെ നിയോഗിച്ചത്‌.

ഐ.ടി. വകുപ്പിനു കീഴില്‍ സാമ്പത്തിക, ബാങ്കിങ്‌ കേസുകള്‍ കൂടുതലും കൈകാര്യം ചെയ്യുന്നതു കൊച്ചി ഓഫീസാണ്‌. മദ്യവ്യവസായി വിജയ്‌ മല്യ പ്രതിയായ കേസും ബംഗളുരു യൂണിറ്റിനു വേണ്ടി കൊച്ചി ഓഫീസാണ്‌ കൈകാര്യം ചെയ്‌തിരുന്നത്‌. ഐ.ടി. റെയ്‌ഡുകള്‍ ദിവസങ്ങള്‍ നീളാം. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിന്റെ സമ്മര്‍ദം മൂലമാണ്‌ കോണ്‍ഫിഡന്റ്‌ ഗ്രൂപ്പ്‌ ചെയര്‍മാന്‍ സി.ജെ. റോയ്‌ ജീവനൊടുക്കിയതെന്നാണ്‌ നിഗമനം. ഇത്തരം കേസുകളില്‍ വെട്ടിപ്പ്‌ കണ്ടെത്തിയാലും പിഴ ഈടാക്കാമെന്നല്ലാതെ, ഐ.ടി. വകുപ്പുപ്രകാരം അറസ്‌റ്റ്‌ ചെയ്യാനാവില്ല.

ബാങ്കിങ്‌, നിയമ, സാങ്കേതികവിദഗ്‌ധരുള്‍പ്പെട്ട സംഘമാണ്‌ റോയിയെ ചോദ്യംചെയ്‌തതെന്നാണു സൂചന. കമ്പനിയുടെ റിയല്‍ എസ്‌റ്റേറ്റ്‌ ഇടപാടില്‍ 'ഡാര്‍ക്ക്‌ ഡീല്‍' ഉണ്ടെന്ന ആരോപണമാണ്‌ ഐ.ടി. വകുപ്പ്‌ ഉന്നയിച്ചത്‌. നികുതി വെട്ടിക്കാന്‍ വിദേശ ഫണ്ട്‌ ഉപയോഗിച്ചുള്ള ഇടപാടുകളാണ്‌ ഡാര്‍ക്ക്‌ ഡീല്‍. സ്വര്‍ണവ്യാപാരികളും റിയല്‍ എസ്‌റ്റേറ്റ്‌ ബിസിനസുകാരുമാണ്‌ കൂടുതലായും ഇത്തരം ഇടപാടുകള്‍ സംബന്ധിച്ച ആരോപണം നേരിടുന്നത്‌.

റോയിയുടെ ആത്മഹത്യയിലെ ദുരൂഹത കര്‍ണാടക സി.ഐ.ഡി. വിഭാഗം അന്വേഷിച്ചുവരുന്നു. ആത്മഹത്യ സ്‌ഥിരീകരിക്കാന്‍ സി.സി. ടിവി ദൃശ്യങ്ങളും ബാലിസ്‌റ്റിക്‌ പരിശോധനാ റിപ്പോര്‍ട്ടും പരിശോധിക്കും. എത്ര അകലത്തില്‍നിന്നാണ്‌ വെടിയേറ്റത്‌, മറ്റാരെങ്കിലും വെടിവച്ചതാണോ തുടങ്ങിയ കാര്യങ്ങളില്‍ ബാലിസ്‌റ്റിക്‌ പരിശോധനാഫലം നിര്‍ണായകമാകും.

Ads by Google
ജെബി പോള്‍
Sunday 01 Feb 2026 11.20 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW