-->
തിരുവനന്തപുരം: കേരളത്തില്‍ അതിവേഗ ട്രെയിന്‍ കൊണ്ടുവരുന്നതിനോട് എതിര്‍പ്പില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. അതിവേഗ ട്രെയിന്‍ വരണമെന്നും നമ്മുടെ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ മാറണമെന്നും സതീശന്‍ പറഞ്ഞു.
'പാരിസ്‌ഥിതികമായി പരിശോധനകള്‍ നടത്തി, സാമ്പത്തികമായി കേരളത്തിനു താങ്ങാന്‍ പറ്റുന്ന പദ്ധതി വരണം. 10 കൊല്ലം കഴിഞ്ഞു പോണപോക്കിലാണ് ഇതു പ്രഖ്യാപിക്കുന്നത്. പ്രാരംഭ പഠനം പോലും നടത്താതെയാണു പദ്ധതി പ്രഖ്യാപിച്ചത്. ഏതു നല്ല പദ്ധതി ആരുകൊണ്ടുവന്നാലും ഞങ്ങള്‍ അതിനെ പിന്തുണയ്‌ക്കും. കേരളത്തിന് നല്ലതുവരുത്തുന്ന ഏതു കാര്യത്തെയും അനുകൂലിക്കും. സ്‌പ്രിങ്‌ളര്‍ പദ്ധതി വേണ്ടെന്നു തീരുമാനിച്ച് ഇട്ടിട്ട് ഓടിയത് പിണറായി വിജയനാണെന്നും സതീശന്‍ പറഞ്ഞു.