Saturday, March 14, 2026 Last Updated 3 Min 39 Sec ago English Edition
Todays E paper
Ads by Google
Sunday 01 Feb 2026 11.20 AM

പി.ആര്‍.ഡി.എസ്‌. ജന്മദിന സന്ദേശ പ്രചരണം ഇന്ന്‌ ചെന്നൈയില്‍

ഇരവിപേരൂര്‍: പ്രത്യക്ഷ രക്ഷാ ദൈവസഭ സ്‌ഥാപകന്‍ പൊയ്‌കയില്‍ ശ്രീകുമാരഗുരുദേവന്റെ 148-മത്‌ ജന്മദിന മഹോത്സവത്തോടനുബന്ധിച്ച്‌ പി.ആര്‍.ഡി.എസ്‌ എംപ്ലോയീസ്‌ ആന്‍ഡ്‌ പെന്‍ഷനേഴ്‌സ്‌ ഫോറത്തിന്റെയും തമിഴ്‌നാട്‌ കോമ്പൈ ശാഖയുടെയും ആഭിമുഖ്യത്തില്‍ ഇന്ന്‌ അശോക്‌ നഗറില്‍ ജന്മദിന സന്ദേശ പ്രചരണം നടക്കും. പരിപാടികളുടെ ഭാഗമായി സമ്മേളനം, എക്‌സിബിഷന്‍, ഡോക്യുമെന്ററി പ്രദര്‍ശനം, പി.ആര്‍.ഡി.എസ്‌ പാട്ടുകളുടെ തമിഴ്‌ പതിപ്പിന്റെ പ്രകാശനം തുടങ്ങിയവ നടക്കും . രാവിലെ 11:45ന്‌ എക്‌സിബിഷന്‍ എംപ്ലോയീസ്‌ ആന്‍ഡ്‌ പെന്‍ഷനേഴ്‌സ്‌ ഫോറം കണ്‍വീനര്‍ ആര്‍. സന്തോഷ്‌ ബാബു ഉദ്‌ഘാടനം ചെയ്യും.
1 ന്‌ പി.ആര്‍.ഡി.എസ്‌ പാട്ടുകളുടെ അവതരണം നടക്കും. തുടര്‍ന്ന്‌ ഡോക്യുമെന്ററി പ്രദര്‍ശനം ആരംഭിക്കും. 3-ന്‌ ഹൈകൗണ്‍സില്‍ അംഗവും എംപ്ലോയീസ്‌ ഫോറം ഉപരക്ഷാധികാരിയുമായ പി.റ്റി ദേവകുമാറിന്റെ അധ്യക്ഷതയില്‍ ചേരുന്ന ജന്മദിന സന്ദേശ സമ്മേളനം തിരുമാവളവന്‍ എം.പി. ഉദ്‌ഘാടനം ചെയ്യും. സഭാ ജനറല്‍ സെക്രട്ടറിമാരായ ടി.കെ അനീഷ്‌ ജന്മദിന പ്രചരണങ്ങളുടെ ദേശീയതല ഉദ്‌ഘാടനവും കെ.ഡി സീത്‌കുമാര്‍ ജന്മദിന സന്ദേശവും നല്‍കും. മുഖ്യാതിഥികളായി എസ്‌. എസ്‌. ബാലാജി എം.എല്‍.എ, വി.സി.കെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി വണ്ണി അരസ്‌ എന്നിവര്‍ പങ്കെടുക്കും. വി.സി.കെ സെക്രട്ടറി ഇളം ചെഗുവേര മുഖ്യപ്രഭാഷണം നടത്തും. എഴുത്തുകാരന്‍ ഡോ. ഒ.കെ. സന്തോഷ്‌ പുസ്‌തക പ്രകാശനം നിര്‍വഹിക്കും.

Ads by Google
Sunday 01 Feb 2026 11.20 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW