Sunday, March 15, 2026 Last Updated 31 Min 33 Sec ago English Edition
Todays E paper
Ads by Google
Sunday 01 Feb 2026 09.31 AM

സി.ജെ റോയിയുടെ മരണം: മറ്റ് കേന്ദ്രങ്ങളില്‍ നിന്നുള്ള ഭീഷണി സാധ്യതകള്‍ പരിശോധിക്കും

cj-roy, death, investigation, updates

കൊച്ചി: ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്കിടെ അസ്വാഭാവിക മരണം സംഭവിച്ച കോണ്‍ഫിഡന്റ്‌റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ.റോയിക്കു മറ്റേതെങ്കിലും കേന്ദ്രത്തില്‍നിന്നു ഭീഷണിയുണ്ടായിരിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നു.

റോയിയുടെ 2019നു ശേഷമുള്ള സാമ്പത്തിക ഇടപാടുകള്‍ സെന്‍ട്രല്‍ ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോയുടെ കര്‍ശന നിരീക്ഷണത്തിനു വിധേയമായിരുന്നു. റോയ് അടക്കം 6 റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരുടെ ഇടപാടുകളെക്കുറിച്ചു ബ്യൂറോ സമര്‍പ്പിച്ച വിശദ റിപ്പോര്‍ട്ട് ഇക്കണോമിക് ഇന്റലിജന്‍സ് കൗണ്‍സിലിന്റെ പരിഗണനയ്ക്കും വന്നു. തുടര്‍നടപടികളുടെ ഭാഗമായി ഇതില്‍ 4 കമ്പനികളുടെ കണക്കുകള്‍ പരിശോധിക്കാനാണ് ആദായനികുതി വകുപ്പിനു കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം ലഭിച്ചത്.

പരിശോധനയ്ക്കിടെ സ്വയം വെടിയുതിര്‍ത്തു മരിക്കാന്‍ തക്ക ഒന്നും ഓഫിസില്‍ സംഭവിച്ചിട്ടില്ലെന്നാണ് ആദായനികുതി വകുപ്പിന്റെ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണു കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണസംഘത്തിനൊപ്പം കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളും റോയിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചു സമാന്തര അന്വേഷണം നടത്തുന്നത്.

Ads by Google
Sunday 01 Feb 2026 09.31 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW