-->
മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനും തിരക്കഥാകൃത്തുമായ പ്രിയദര്‍ശന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടി ഭാവ്‌ന പാനി. പ്രിയദര്‍ശനൊപ്പമുളള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു നടിയുടെ ആശംസ.
‘പ്രിയന്‍ സാറിന് ജന്മദിനാശംസകള്‍, 2005 മുതല്‍ 2025 വരെ രണ്ട് പതിറ്റാണ്ടിലേറെയായി ഒരു സ്ഥിരം സുഹൃത്തും തത്ത്വചിന്തകനും വഴികാട്ടിയുമായി തുടരുന്നതിന് നന്ദി. സൗഹൃദവും ബഹുമാനവും ബന്ധവും വിലപ്പെട്ടതാണ്. നിങ്ങള്‍ക്ക് കൂടുതല്‍ ശക്തി... കൂടുതല്‍ സൂപ്പര്‍ഹിറ്റുകള്‍ സൃഷ്ടിക്കാന്‍ ’ഭാവ്‌ന പാനി കുറിച്ചു.
വെട്ടം എന്ന ഒരൊറ്റ മലയാളച്ചിത്രം കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് ഭാവ്‌ന പാനി. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത വെട്ടത്തില്‍ ദിലീപ്-ഭാവ്‌ന ജോഡികളുടെ അഭിനയം ചിത്രം കണ്ടവരാരും മറന്നുപോകാനിടയില്ല. പ്രിയദര്‍ശന്റെ തന്നെ ആമയും മുയലും എന്ന സിനിമയില്‍ ഒരു ഗാനരംഗത്തിലും കാമിയോ റോളില്‍ ഭാവന് എത്തിയിരുന്നു. നടി എന്നതിന് പുറമെ കഥക്, ഒഡിസി, കണ്ടംപററി നര്‍ത്തകിയും കൊറിയോഗ്രാഫറുമാണ് ഭാവ്‌ന പാനി .
അതേസമയം ഐവി ശശി സംവിധാനം ചെയ്ത സിന്ദൂര സന്ധ്യയ്ക്ക് മൗനം എന്ന ചിത്രത്തിന് തിരക്കഥ എഴുതിക്കൊണ്ടായിരുന്നു പ്രിയദര്‍ശന്റെ തുടക്കം. പിന്നീട് പല സിനിമകള്‍ക്കും അദ്ദേഹം തിരക്കഥയെഴുതി, 1984 ല്‍ പുറത്തിറങ്ങിയ പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിലൂടെയാണ് പ്രിയദര്‍ശന്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് സിനിമാലോകത്തും അദ്ദേഹം ശ്രദ്ധനേടിയിട്ടുണ്ട്.