Saturday, March 14, 2026 Last Updated 3 Min 40 Sec ago English Edition
Todays E paper
Ads by Google
Saturday 31 Jan 2026 10.11 AM

കെ.എം. മാണിയുടെ രാഷ്‌ട്രീയം കാരുണ്യത്തിന്റെ സന്ദേശം: തോമസ്‌ ചാഴികാടന്‍

കോട്ടയം: കെ.എം. മാണി വളര്‍ത്തിയെടുത്ത രാഷ്‌ട്രീയം സമൂഹത്തിനു നല്‍കിയതു കാരുണ്യത്തിന്റെയും ജനസേവനത്തിന്റെയും സന്ദേശമായിരുന്നെന്നു കേരള കോണ്‍ഗ്രസ്‌ (എം) വൈസ്‌ ചെയര്‍മാന്‍ തോമസ്‌ ചാഴികാടന്‍.
അഞ്ചു പതിറ്റാണ്ടിലേറെ കേരള രാഷ്‌ട്രീയത്തില്‍ നിറഞ്ഞുനിന്ന കെ.എം. മാണി, അധ്വാനവര്‍ഗത്തിന്റെയും കര്‍ഷകരുടെയും നാവായാണ്‌ നിയമസഭയ്‌ക്ക്‌ അകത്തും പുറത്തും രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തിയത്‌. അദ്ദേഹത്തിന്റെ ഓരോ ബജറ്റും അധ്വാനിക്കുന്നവന്റെ ഹൃദയത്തുടിപ്പുകള്‍ അറിയുന്നവയായിരുന്നു. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ മുതല്‍ കര്‍ഷക പെന്‍ഷന്‍ വരെ അദ്ദേഹത്തിന്റെ ഇച്‌ഛാശക്‌തിയുടെ പ്രതീകമായിരുന്നു. കാരുണ്യ ബെനവലന്റ്‌ പദ്ധതിയും അതിനായി കാരുണ്യ ലോട്ടറി ഏര്‍പ്പെടുത്തിയതും കാരുണ്യത്തിന്റെ കരസ്‌പര്‍ശമായിരുന്നെന്നും കെ.എം. മാണിയുടെ 93 ാം ജന്മദിനത്തോടനുബന്ധിച്ചു നടന്ന കാരുണ്യദിനാചരണത്തിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചുകൊണ്ട്‌ ചാഴികാടന്‍ പറഞ്ഞു.
ജോജി കുറത്തിയാടന്‍ അധ്യക്ഷത വഹിച്ചു. വിജി എം. തോമസ്‌, രാജു ആലപ്പാട്ട്‌, ഐസക്‌ പ്ലാപ്പള്ളില്‍, പി.കെ. ആനന്ദക്കുട്ടന്‍, കിങ്‌സ്‌റ്റണ്‍ രാജ, രൂപേഷ്‌ പെരുംമ്പള്ളിപറമ്പില്‍, ബാബു മണിമലപ്പറമ്പന്‍, ജേക്കബ്‌ ജോര്‍ജ്‌, ടോണി കുമരകം എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Saturday 31 Jan 2026 10.11 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW