-->
ചെന്നൈ: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ നടന്‍ ജയറാമിന് എസ്‌ഐടിയുടെ ക്ലീന്‍ ചിറ്റ്. ജയറാമിന് സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധമില്ലെന്നാണ് കണ്ടെത്തല്‍. പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ജയറാമിന് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തീക ഇടപാടുകള്‍ ഇല്ലെന്നും ജയറാമിനെ ഉണ്ണികൃഷ്ന്‍പോറ്റി തെറ്റിദ്ധരിപ്പിച്ച് ഇരയാക്കുകയായിരുന്നെന്നാണ് കണ്ടെത്തല്‍.
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തട്ടിപ്പിനായി ഉണ്ണികൃഷ്ണന്‍പോറ്റി പല വിവിഐപികളുമായി സൗഹൃദം ഉണ്ടാക്കുകയും അവരെ ദുരുപയോഗം ചെയ്യുകയും ചെയ്തിരുന്നു. അതിലൊരാളായിരുന്നു ജയറാമെന്നും കണ്ടെത്തി. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സൗഹൃദ വലയത്തില്‍ പെട്ടവരുടെ മൊഴിയെടുത്ത സാഹചര്യത്തിലാണ് ജയറാമിന്റെയും മൊഴിയെടുത്തത്. ദ്വാരപാലക പാളികള്‍ നേരിട്ടു കണ്ടയാളും സ്വന്തം വീട്ടില്‍ എത്തിച്ചയാളുകളുടേയും പട്ടികയിലായിരുന്നു ജയറാമും.
എന്നാല്‍ ജയറാമിനെ ഇരയാക്കുകയായിരുന്നെന്നും കണ്ടെത്തി. അതുകൊണ്ടു തന്നെ കേസില്‍ ജയറാമിശന പ്രതിചേര്‍ക്കാനോ വീണ്ടും ചോദ്യം ചെയ്യേണ്ടതയോ ആയ സാഹചര്യവുമില്ലെന്ന് കണ്ടെത്തി. ജയറാമിന്റെ മൊഴി വിശദമായി പരിശോധിച്ചതില്‍ നിന്നും സംശയാസ്പദമായി ഒന്നുമില്ലെന്ന് എസ്‌ഐടി കണ്ടെത്തുകയായിരുന്നു. കേസില്‍ ജയറാമിനെ പ്രധാന സാക്ഷിയാക്കിയേക്കും.
കുറ്റപത്രം സമര്‍പ്പിച്ച സാക്ഷിമൊഴി രേഖപ്പെടുത്തും. മകരവിളക്കിന് പോകുമ്പോഴാണ് ജയറാം ഉണ്ണികൃഷ്ണന്‍ പോറ്റിയെ ആദ്യമായി കണ്ടത്. പിന്നെ പലപ്പോഴായി ശബരിമലയില്‍ പോയപ്പോഴെല്ലാം കാണുകയും സംസാരിക്കുകയും ചെയ്തു സൗഹൃദം വളര്‍ന്നു. ജയറാമിനെ സ്വപ്‌നം കണ്ടെന്നും വീട്ടില്‍ പൂജ നടക്കേണ്ട സാഹചര്യം ഉണ്ടെന്നും പറഞ്ഞാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ജയറാമിനെ സമീപിച്ചത്.