Sunday, March 15, 2026 Last Updated 58 Min 32 Sec ago English Edition
Todays E paper
Ads by Google
Friday 30 Jan 2026 04.05 PM

ജൂസ് കൊടുത്ത് മയക്കി ‌‌പീഡിപ്പിച്ചതായി യുവതി; പരാതിക്ക് പിന്നാലെ ഭർതൃപിതാവിനെ പരിചരിക്കാനെത്തിയ മെയിൽ നഴ്സ് ഒളിവിൽ, സംഭവം ​കോട്ടയത്ത്

uploads/news/2026/01/823203/police-jeep img.gif

കോട്ടയം: ഭർതൃപിതാവിനെ പരിചരിക്കുന്നതിനായി എത്തിയ മെയിൽ നഴ്സ് യുവതിയെ പീഡിപ്പിച്ചെന്ന് പരാതി. പകൽസമയം വീട്ടിൽ ഭർത്താവും കുട്ടികളും ഇല്ലാതിരുന്ന സമയത്താണ് നഴ്സ് ജൂസ് കൊടുത്ത് മയക്കിയശേഷം ‌പീഡിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. 2024 ജൂലൈയിലാണ് പീഡനം നടന്നത്. സംഭവത്തിനു ശേഷം മാനസികമായി തളർന്ന യുവതി ഇപ്പോൾ പരാതി നൽകുകയായിരുന്നു. വ്യാപാരസ്ഥാപന ഉടമയാണ് യുവതി.

ഭർതൃപിതാവിനെ പരിചരിക്കുന്നതിനായി എത്തിയ മെയിൽ ഹോം നഴ്സ‌് പകൽ 11 മണിയോടെ ജൂസ് ഉണ്ടാക്കി തനിക്കും ഭർതൃപിതാവിനും നൽകിയെന്നും അതു കുടിച്ചു മയക്കത്തിലായ തന്നെ പീഡിപ്പിച്ചെന്നുമാണു യുവതിയുടെ പരാതിയിൽ പറയുന്നത്. വീട്ടിൽ താമസിച്ചാണ് മെയിൽ നഴ്സ് ഭർതൃപിതാവിനെ പരിചരിച്ചിരുന്നത്. പീഡനം നടന്നതിനെ തുടർന്ന് ഇയാളെ ജോലിയിൽനിന്നും പറഞ്ഞുവിട്ടിരുന്നു.

മെയിൽ നഴ്സിന് പുറമെ ഭർത്താവിന്റെ സുഹൃത്തായ മറ്റൊരാളും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്നും പരാതിയിലുണ്ട്. പരാതിയിൽ കേസെടുത്തതായും പ്രതികൾ ഒളിവിലാണെന്നും പാലാ പോലീസ് പറയുന്നു.

Ads by Google
Friday 30 Jan 2026 04.05 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW