Friday, March 13, 2026 Last Updated 14 Min 14 Sec ago English Edition
Todays E paper
Ads by Google
Friday 30 Jan 2026 02.08 PM

പഴയ സഹാപാഠി പിസ ഡെലിവറിക്ക് പോകുന്നതിനെ കളിയാക്കി യുവതി: സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം

woman, mock, schoolmate, pizza, delivery

ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും മാത്രമല്ല ചില വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങളും ഏറ്റുവാങ്ങാറുണ്ട്. ഇപ്പോഴിതാ ഒരു യുവതി തന്റെ പഴയ സഹപാഠി പിസ ഡെലിവറിക്ക് പോകുന്നതിനെ കളിയാക്കി പങ്കിട്ട വീഡിയോയാണ് വന്‍ വിമര്‍ശനം ഏറ്റുവാങ്ങുന്നത്. ഒരു റോഡില്‍ വച്ചാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്. പിസ ഡെലിവറിക്കായി പോകുന്ന യുവാവ് തന്റെ ബൈക്കിലിരിക്കുന്നതും വീഡിയോയില്‍ കാണാം. യുവതി യുവാവിനോട് ചിരിച്ചുകൊണ്ട് അവന്റെ ഇപ്പോഴത്തെ ജോലിയെ കുറിച്ചാണ് തിരക്കുന്നത്. ഒപ്പം, പഠിക്കുന്ന സമയത്ത് ഒരുപാട് പ്രചോദനാത്മകമായ കാര്യങ്ങള്‍ പറയുന്ന ആളായിരുന്നു യുവാവ് എന്നും കളിയായി പറയുന്നത് കേള്‍ക്കാം.

അവള്‍ അവനെ ക്യാമറയില്‍ പരിചയപ്പെടുത്തുന്നതും അവന്റെ പ്രായത്തെക്കുറിച്ച് പറയുന്നതും വീഡിയോയില്‍ കാണാം. ഒപ്പം, ഇപ്പോള്‍ അവന്‍ പിസ ഡെലിവറിക്ക് പോവുകയാണ് എന്നത് എടുത്തു കാണിക്കുകയും ചെയ്യുന്നുണ്ട്. ഈ ജോലിയെക്കുറിച്ച് അവന് എന്താണ് തോന്നുന്നത്, സ്‌കൂള്‍ ഓര്‍മ്മയുണ്ടോ എന്നൊക്കെ അവള്‍ അവനോട് ചോദിക്കുന്നു. അതിനെല്ലാം ഒരു പുഞ്ചിരിയോട് കൂടിയാണ് യുവാവിന്റെ പ്രതികരണം. തനിക്ക് അതെല്ലാം നന്നായി ഓര്‍മ്മയുണ്ടെന്ന് അവന്‍ പറയുന്നു. അവന്‍ ദേഷ്യപ്പെടുകയോ ഒന്നും ചെയ്യുന്നില്ല, ശാന്തനായിട്ടാണ് അവന്‍ യുവതിയുടെ ചോദ്യങ്ങളെയെല്ലാം നേരിടുന്നത്. യുവതി വീണ്ടും ചിരിക്കുകയും താന്‍ ഈ വീഡിയോ മറ്റുള്ളവര്‍ക്ക് അയക്കാന്‍ ആലോചിക്കുന്നുണ്ട് എന്ന് കൂടി പറയുന്നതും കേള്‍ക്കാം.

ഒരുപക്ഷേ, ക്ലാസില്‍ നന്നായി പഠിച്ചിരുന്നവനാകാം അവന്‍, അല്ലെങ്കില്‍ വലിയ സ്വപ്നങ്ങളെ കുറിച്ച് സംസാരിച്ചിരുന്നവന്‍. അതാകാം പെണ്‍കുട്ടി അവനെ കളിയാക്കാന്‍ കാരണമായത്. എന്നാല്‍, ഏത് പ്രായത്തിലും ഏതൊരു ജോലിയും മോശമല്ല, എന്നും ഒന്നിനും കാത്തുനില്‍ക്കാതെ അധ്വാനിക്കാനായി മുന്നോട്ട് വന്നുവെന്നതും അഭിനന്ദിക്കപ്പെടേണ്ടതിന് പകരം യുവാവിനെ കളിയാക്കിയ യുവതിയുടെ പെരുമാറ്റം വലിയ വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങിയത്. 'അവള്‍ ചിരിക്കുന്നു... പക്ഷേ ഒരു നിമിഷം പോലും ആണ്‍കുട്ടികളുടെ ജീവിതം എളുപ്പമല്ല എന്ന് ചിന്തിച്ചില്ല. ചിലപ്പോള്‍ ഉത്തരവാദിത്തങ്ങള്‍ പ്രായമാകുന്നതിന് മുമ്പ് തന്നെ കടന്നു വരും. സ്വപ്നങ്ങള്‍ കുഴിച്ചുമൂടപ്പെടും. ആത്മാഭിമാനം പരീക്ഷിക്കപ്പെടും. പിസ്സ ഡെലിവറി ചെയ്യുകയെന്നത് അപമാനകരമായ ജോലിയല്ല. ഒരാളുടെ പോരാട്ടത്തെ പരിഹസിക്കുന്നത് ശരിയല്ല. ഒരു ആണ്‍കുട്ടിയാകുക എന്നത് എളുപ്പമുള്ള കാര്യമല്ല' എന്ന് വീഡിയോയുടെ ക്യാപ്ഷനില്‍ കുറിച്ചിട്ടുണ്ട്.

Ads by Google
Friday 30 Jan 2026 02.08 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW