Saturday, March 14, 2026 Last Updated 28 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 30 Jan 2026 10.27 AM

എന്താ അഭിനയം! ആരെങ്കിലും വാങ്ങാന്‍ എത്തിയാല്‍ ചത്തപോലെ കിടക്കും, വൈറലായി 10 ദിവസം പ്രായമുള്ള കുഞ്ഞാട്

lamb. drama, play, dead

മനുഷ്യര്‍ മാത്രമല്ല അടവും അഭിനയവും പയറ്റുന്ന കാര്യത്തില്‍ മൃഗങ്ങളും മുന്‍പന്തിയിലാണെന്ന് തെളിയിക്കുകയാണ് വടക്കുപടിഞ്ഞാറന്‍ ചൈനയിലെ സോങ്ഫാങ് ഗ്രാമത്തിലെ ഒരു കുഞ്ഞാട്. 10 ദിവസം മാത്രം പ്രായമുള്ള ഈ ആട് തന്നെ വില്‍ക്കാതിരിക്കാനാണ് ഈ അഭിനയതന്ത്രം പയറ്റുന്നത്.

കര്‍ഷകനായ ജിന്‍ സിയാവോലിന്‍ തന്റെ നാല് ആട്ടിന്‍കുട്ടികളെ വില്‍ക്കാന്‍ ചന്തയിലേക്ക് പോയി. ഒന്നിന് 420 യുവാന്‍ (ഏകദേശം 5,500രൂപ) എന്ന നിരക്കില്‍ മൂന്നെണ്ണത്തിനെ വിറ്റു. നാലാമത്തെ ആട്ടിന്‍കുട്ടിയെ മാത്രം വില്‍ക്കാനായില്ല. വാങ്ങാനെത്തുന്ന ആരെങ്കിലും എടുക്കാന്‍ പോയാല്‍ ആട്ടിന്‍കുട്ടി ചത്തപോലെ കിടക്കും. ഇതോടെ അസുഖം ബാധിച്ച ആടാണെന്ന് കരുതി അവര്‍ വാങ്ങാതെ തിരിച്ചുപോകും. ആളുകള്‍ എല്ലാവരും പോയെന്ന് ഉറപ്പിച്ച ശേഷം മാത്രമേ ആട്ടിന്‍കുട്ടി എഴുന്നേല്‍ക്കുകയുള്ളൂ.

അസാധാരണമായ പെരുമാറ്റം ജിന്‍ സിയോവോലിനെ അമ്പരപ്പിച്ചു. തുടര്‍ച്ചയായി ഇത് കണ്ടതോടെ ആട്ടിന്‍കുട്ടിയെ വില്‍ക്കേണ്ടെന്ന് അദ്ദേഹം തീരുമാനിച്ചു. അപൂര്‍വമായ ആട്ടിന്‍കുട്ടിയുടെ പ്രത്യേകത ജിന്നിന്റെ ബന്ധു ചിത്രീകരിക്കുകയും സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു. വൈറലായതോടെ 'അഭിനയ റാണി' എന്ന പേരും ആടിന് ലഭിച്ചു. ആടിനെ കാണാന്‍ നിരവധിപ്പേര്‍ ജിന്നിന്റെ വീട്ടിലെത്തുന്നുണ്ട്. 1,90,000 യുവാന്‍ (ഏകദേശം 25,10,000 രൂപ) വരെ നല്‍കാമെന്ന് പറഞ്ഞിട്ടും ജിന്‍ ആട്ടിന്‍ കുട്ടിയെ കൊടുക്കാന്‍ തയാറായിട്ടില്ല.

Ads by Google
Friday 30 Jan 2026 10.27 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW