-->
കാലം പുരോഗതി പ്രാപിച്ചിട്ടും ഇന്നും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുകയാണെന്ന് തെളിയിക്കുകയാണ് കഴിഞ്ഞ ദിവസം ഒരു വയോധികയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍. രാജസ്ഥാനിലെ ബാര്‍മറിലെ ബഖാസര്‍ പ്രദേശത്ത് ഒരു പൊതു ഡിജെ പരിപാടിക്കിടെ നൃത്തം ചെയ്ത വൃദ്ധയെ ഒരാള്‍ ചവിട്ടുന്നതിന്റെ വീഡിയോയായിരുന്നു ഇത്. യുവാവിന്റെ പ്രവര്‍ത്തി വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. പിന്നാലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ അപലപിച്ചവര്‍, ഇയാള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി.
ബഖാസര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ജതോണ്‍ കാ ബേര സര്‍ല ഗ്രാമത്തിലാണ് സംഭവം നടന്നത്, വീഡിയോ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ മനുഷ്യത്വരഹിതമായ പെരുമാറ്റമെന്നായിരുന്നു നിരവധി പേര്‍ എഴുതിയത്. പോലീസ് പറയുന്നതനുസരിച്ച്, ബഖാസര്‍ ഗ്രാമത്തില്‍ ഒരു പ്രാദേശിക പരിപാടി നടക്കുകയായിരുന്നു, അവിടെ ഒരു ഡിജെ സംഗീതം സ്പീക്കറിലൂടെ കേള്‍പ്പിച്ചിരുന്നു. ഇതോടെ പാട്ടിനൊത്ത് നൃത്തം ചെയ്യാനായി ഗ്രാമവാസികള്‍ ഒത്തുകൂടി. ഇതിനിടെ സ്ഥലത്തെത്തിയ ഒരു വൃദ്ധയായ സ്ത്രീയും പാട്ടിനൊപ്പം ചുവടുവച്ചു. ഇത് കണ്ട് ആള്‍ക്കൂട്ടത്തില്‍ നിന്ന ദീപാറാം ഒരു പ്രകോപനവും ഇല്ലാതെ വൃദ്ധയെ പിന്നില്‍ നിന്നും ചവിട്ടി വീഴ്ത്തുകയായിരുന്നു. പിന്നാലെ യുവാക്കള്‍ അവിടെ വച്ച് നൃത്തം ചവിട്ടി.
സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വളരെ പെട്ടെന്ന് വൈറലായി. ഇതോടെ യുവാവിനെതിരെ വലിയ വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നത്. പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന്, ബഖാസര്‍ പോലീസ് ദീപാറാമിനെ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പൊതുസ്ഥലത്ത് ഒരു സ്ത്രീയെ ആക്രമിക്കുന്നത് ഒരു കുറ്റകൃത്യമാണ്, പാരമ്പര്യമല്ല. നിയമം വേഗത്തില്‍ പ്രവര്‍ത്തിക്കണം, അല്ലെങ്കില്‍ നിശബ്ദത ഈ അക്രമത്തിന് വഴിയൊരുക്കുമെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. രാജസ്ഥാന്‍ സ്ത്രീകള്‍ക്ക് നരകമാണെന്നായിരുന്നു മറ്റൊരു കുറിപ്പ്. സംസ്ഥാനത്തെ സ്ത്രീ സുരക്ഷയില്‍ നിരവധി പേര്‍ ആശങ്ക രേഖപ്പെടുത്തി. ഏതായാലും സമൂഹ മാധ്യമങ്ങളില്‍ വീഡിയോ വൈറലായതിന് പിന്നാലെ വൃദ്ധയെ ചവിട്ടിയ ദീപാറാമിനെ രാജസ്ഥാന്‍ പോലീസ് അറസ്റ്റ് ചെയ്‌തെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
🚨राजस्थान में कानून नाम की कोई चीज़ बची है या नहीं..?DJ पर डांस कर रही महिला को एक व्यक्ति सरेआम लात मारता है और सब तमाशबीन बने रहते हैं,😡@PoliceRajasthan विडियो पर संज्ञान ले, आरोपी को तुरंत गिरफ्तार कर कड़ी कार्रवाई करें,विडियो बाड़मेर के सारला सेडवा थाना क्षेत्र से. pic.twitter.com/BK3d6TnKCf— Pappu Ram Mundru Sikar (@PRMundru) January 27, 2026