Saturday, March 14, 2026 Last Updated 6 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 29 Jan 2026 11.49 PM

പാലമിട്ട്‌ സര്‍ക്കാര്‍

പൊതുമരാമത്ത്‌ പാലങ്ങള്‍ക്കായി 40 കോടി

സംസ്‌ഥാനത്തെ പൊതുമരാമത്ത്‌ പാലങ്ങളുടെ അറ്റകുറ്റപ്പണികളും പുനര്‍നിര്‍മാണവും
നടപ്പാക്കാന്‍ ബജറ്റില്‍ 40 കോടി രൂപ അനുവദിച്ചു.

പാലങ്ങള്‍ സുരക്ഷിതമാക്കാന്‍ 43 കോടി

നിലവിലുള്ള പാലങ്ങളുടെ സുരക്ഷയും ബലപ്പെടുത്തലും ലക്ഷ്യമിട്ട്‌ 43 കോടി രൂപ
ബജറ്റില്‍ നീക്കിവച്ചു. ഇതില്‍ 18 കോടി പുതിയ പ്രവര്‍ത്തനങ്ങള്‍ക്കാണ്‌.

പഴകിയ പാലങ്ങളുടെ പുനര്‍നിര്‍മാണത്തിന്‌
20 കോടി

പഴക്കവും ഘടനാപരമായ ദുര്‍ബലതയുമുള്ള പാലങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ 20 കോടി രൂപ ബജറ്റില്‍ ഉള്‍പ്പെടുത്തി.

പൊതുമരാമത്ത്‌ വികസനപദ്ധതികള്‍ക്ക്‌ 509.83 കോടി
പൊതുമരാമത്ത്‌ വികസന പദ്ധതികള്‍ക്കായി 509.83 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. റോഡുകള്‍, പാലങ്ങള്‍, അടിസ്‌ഥാന സൗകര്യങ്ങള്‍ എന്നിവയുടെ നവീകരണമാണ്‌ ലക്ഷ്യം.

ഡേറ്റ മേഖലയ്‌ക്ക്‌ 7 കോടി

സംസ്‌ഥാനത്തെ ഡാറ്റാ മേഖലയിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ 7 കോടി
രൂപ അനുവദിച്ചു.
വിഴിഞ്ഞത്ത്‌ ആഗോള ഡേറ്റ നെറ്റ്‌വര്‍ക്ക്‌ ഹബ്‌
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെടുത്തി കേരളത്തെ ആഗോള ഡേറ്റ നെറ്റ്‌വര്‍ക്കുമായി ബന്ധിപ്പിക്കുന്ന പദ്ധതിക്ക്‌ ബജറ്റില്‍ പ്രത്യേക ഊന്നല്‍ നല്‍കി.

ഐ.ടി. മേഖലയ്‌ക്ക്‌ 517.64 കോടി

സംസ്‌ഥാനത്തെ ഐ.ടി. മേഖലയുടെ വികസനത്തിനായി ബജറ്റില്‍ 517.64 കോടി രൂപ
അനുവദിച്ചു. ഇതില്‍ പുതിയ പദ്ധതികള്‍ക്കായി 10.50 കോടി രൂപ മാറ്റിവച്ചു.

സ്‌റ്റാര്‍ട്ട്‌അപ്പുകള്‍ക്ക്‌ 15 കോടി

സ്‌റ്റാര്‍ട്ട്‌അപ്പ്‌ സംരംഭങ്ങളെ പ്രാത്സാഹിപ്പിക്കാന്‍ ബജറ്റില്‍ 15 കോടി രൂപ അനുവദിച്ചു.

ഗ്രാമീണ ചെറുസംരംഭങ്ങള്‍ക്ക്‌
3.80 കോടി

ഗ്രാമീണ മേഖലയില്‍ ഉപജീവന പ്രവര്‍ത്തനങ്ങളും ചെറുസംരംഭങ്ങളും ശക്‌തിപ്പെടുത്തുന്നതിനായി ബജറ്റില്‍ 3.80 കോടി രൂപ അനുവദിച്ചു.

ഗ്രാമീണ വികസന പരിശീലന
കേന്ദ്രത്തിന്‌ 4.5 കോടി

ഗ്രാമീണ വികസനവുമായി ബന്ധപ്പെട്ട ഗവേഷണ-പരിശീലന പ്രവര്‍ത്തനങ്ങള്‍ക്കായി 4.5 കോടി രൂപ ബജറ്റില്‍ നീക്കിവച്ചു.

സ്വതന്ത്ര സോഫ്‌റ്റ്‌വേര്‍
പ്രവര്‍ത്തനങ്ങള്‍ക്ക്‌ 7.45 കോടി
സംസ്‌ഥാനത്തെ സ്വതന്ത്ര സോഫ്‌റ്റ്‌വേര്‍ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ ശക്‌തിപ്പെടുത്തുന്നതിനായി 7.45 കോടി രൂപ ബജറ്റില്‍ അനുവദിച്ചു.

ചവറയില്‍ റെയര്‍ എര്‍ത്ത്‌
കോറിഡോര്‍
വിഴിഞ്ഞം തുറമുഖത്തു നിന്നും ചവറയെയും കൊച്ചിയെയും ബന്ധിപ്പിച്ചുകൊണ്ട്‌ റെയര്‍ എര്‍ത്ത്‌ കോറിഡോര്‍ സ്‌ഥാപിക്കും. ചവറ കെ.എം.എം.എല്ലിനോടു ചേര്‍ന്ന്‌ ഇതുമായി ബന്ധപ്പെട്ട ഒരു കേന്ദ്രം സ്‌ഥാപിക്കും. ൃ
ഇതുവഴി രാജ്യത്തെ ഏറ്റവും വലിയ പെര്‍മനന്റ്‌ മാഗ്‌നറ്റ്‌ ഹബ്ബായി മാറാന്‍ കേരളത്തിനു കഴിയുമെന്നു ബജറ്റ്‌ പ്രസംഗത്തില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.
42,000 കോടിയുടെ നിക്ഷേപവും 50,000 തൊഴില്‍ അവസരങ്ങളുമാണ്‌ ഇതില്‍നിന്നും പ്രതീക്ഷിക്കുന്നത്‌. കെ.എം.എം.എല്‍., കെല്‍ട്രോണ്‍, എന്‍.എഫ്‌.ടി.ഡി.സി. എന്നീ സ്‌ഥാപനങ്ങളെ പങ്കാളികളാക്കിക്കൊണ്ട്‌ റെയര്‍ എര്‍ത്ത്‌ ആന്‍ഡ്‌ ക്രിറ്റിക്കല്‍ മിനറല്‍സ്‌ മിഷന്‍ രൂപീകരിക്കുന്നതിനായി ബജറ്റില്‍ 100 കോടി രൂപ നീക്കിവച്ചു.

കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ ശക്‌തിപ്പെടുത്താന്‍ സംസ്‌ഥാന ബജറ്റില്‍ 270 കോടി രൂപ വകയിരുത്തി. സൂക്ഷ്‌മ സംരംഭങ്ങള്‍, പ്രാദേശിക സാമ്പത്തിക വികസനം, മൈക്രോ ഫിനാന്‍സ്‌, സാമൂഹിക വികസന പദ്ധതികള്‍ എന്നിവയ്‌ക്കാണ്‌ പ്രധാനമായും തുക ചെലവഴിക്കുന്നത്‌. കുടുംബശ്രീ സംരംഭങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിനും ഉല്‍പ്പന്ന വിപണനവും പരിശീലനവും മെച്ചപ്പെടുത്തുന്നതിനുമായി പ്രത്യേക പദ്ധതികള്‍ നടപ്പാക്കും. ഇതോടൊപ്പം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇഗവേണന്‍സ്‌ മേഖലകളിലെ കുടുംബശ്രീ ഇടപെടലുകള്‍ക്കായി 9 കോടി രൂപയും അനുവദിച്ചിട്ടുണ്ട്‌.
മത്സ്യബന്ധന മേഖലയ്‌ക്ക്‌ 295.12 കോടി
മത്സ്യബന്ധന മേഖലയെ ശക്‌തിപ്പെടുത്തുന്നതിനായി ബജറ്റില്‍ വിപുലമായ പദ്ധതികള്‍ പഖ്യാപിച്ചു. മത്സ്യബന്ധന മേഖലയ്‌ക്കായി 295.12 കോടി രൂപ വകയിരുത്തി. ഇതില്‍ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനും അടിസ്‌ഥാന സൗകര്യ വികസനത്തിനുമാണ്‌ പ്രധാന ഊന്നല്‍. മത്സ്യബന്ധന ഹാര്‍ബറുകളുടെ വികസനം, മത്സ്യ ലേല കേന്ദ്രങ്ങളുടെ നവീകരണം, തീരദേശ മേഖലയിലെ അടിസ്‌ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍ തുടങ്ങിയ പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി.
ദുരിതാശ്വാസ നിധിക്ക്‌ 250 കോടി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ബജറ്റില്‍ 250 കോടി രൂപ അനുവദിച്ചു. ദുരന്തങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും സഹായം ഉറപ്പാക്കുന്നതിനായാണ്‌ ഈ തുക നീക്കിവെച്ചിരിക്കുന്നത്‌.
സംസ്‌ഥാനത്ത്‌ പ്രതിരോധ ഗവേഷണ വികസന ഇടനാഴി വികസിപ്പിക്കുന്നതിനു സംസ്‌ഥാന ബജറ്റില്‍ 50 കോടി രൂപ നീക്കിവച്ചു. നേവല്‍ കമാന്‍ഡ്‌, സതേണ്‍ എയര്‍ കമാന്‍ഡ്‌, നേവല്‍ അക്കാദമി, ഡിആര്‍ഡിഒഎന്‍പിഒഎല്‍, ബ്രഹേ്‌മാസ്‌ എയ്‌റോസ്‌പേസ്‌, വിഎസ്‌എസ്‌ഇ, ഐഐഎസ്‌ടി, ഐഐഎസ്‌ഇആര്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ രംഗത്തെ വിവിധ സ്‌ഥാപനങ്ങളെ കൂട്ടിയിണക്കിയാണ്‌ പ്രതിരോധ ഇന്നവേഷന്‍ ഹബ്ബ്‌ സ്‌ഥാപിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്‌.
ആഗോള സ്‌കൂള്‍ സ്‌ഥാപിക്കും
നൂതന സാങ്കേതിക വിദ്യകളും പുതിയ കാലത്തിന്‌ അനുയോജ്യമായ തൊഴില്‍ പരിശീലനവും നൈപുണി സമ്പാദനവും പ്രദാനം ചെയ്യുന്ന ആഗോള സ്‌കൂള്‍ കേരളത്തില്‍ സ്‌ഥാപിക്കും. ഇതിനായി ബജറ്റില്‍ 10 കോടി രൂപ വകയിരുത്തി.
സ്‌പെഷല്‍ എന്റിച്ച്‌മെന്റ്‌ പദ്ധതി
ഗോത്രമേഖലകളില്‍ ആവിഷ്‌ക്കരിച്ച സ്‌പെഷല്‍ എന്റിച്ച്‌മെന്റ്‌ പദ്ധതി വ്യാപിപ്പിക്കും. ഇതിനായി ബജറ്റില്‍ 60 കോടി രൂപ വകയിരുത്തി.

സ്‌കില്‍ സെന്ററുകള്‍ വ്യാപിപ്പിക്കും
പഞ്ചായത്തുകളില്‍ സ്‌കില്‍ സെന്ററുകള്‍ വ്യാപിപ്പിക്കുമെന്നു ബജറ്റില്‍ പ്രഖ്യാപനം. സ്‌കില്‍ സെന്ററുകള്‍ വ്യാപിപ്പിക്കുന്നതിനും ഷി വര്‍ക്ക്‌ സ്‌പേസുകള്‍ നിര്‍മിക്കുന്നതിനുമായി ബജറ്റില്‍ 20 കോടി രൂപ വകയിരുത്തി.
സൗരോര്‍ജത്തിന്‌ രണ്ടുകോടി
കമ്യൂണിറ്റി തല സൗരോര്‍ജ ഉത്‌പാദനത്തിനു ബജറ്റില്‍ രണ്ടു കോടി രൂപ വകയിരുത്തി. പഞ്ചായത്തുകളില്‍ കമ്യൂണിറ്റിതല സൗരോര്‍ജ ഉത്‌പാദനവും സംഭരണവും പ്രോത്സാഹിപ്പിക്കും. തൃശൂരിലെ പെരിഞ്ഞനത്ത്‌ പൈലറ്റ്‌ പദ്ധതി നടപ്പാക്കുന്നതിനാണ്‌ രണ്ടു കോടി രൂപ നീക്കിവച്ചിട്ടുള്ളത്‌.
വര്‍ക്ക്‌ നിയര്‍ ഹോം

സംസ്‌ഥാനത്ത്‌ വര്‍ക്ക്‌ നിയര്‍ ഹോം പദ്ധതി വ്യാപിപ്പിക്കുന്നതിനു 150 കോടി രൂപ ബജറ്റില്‍ വകയിരുത്തി. വര്‍ക്ക്‌ നിയര്‍ ഹോം പദ്ധതി അടുത്ത വര്‍ഷം ചുരുങ്ങിയത്‌ 200 കേന്ദ്രങ്ങളിലേക്ക്‌ വ്യാപിപ്പിക്കുന്നതിനാണ്‌ തയാറെടുക്കുന്നത്‌.

കുടുംബശ്രീക്ക്‌ 270 കോടി

കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ ശക്‌തിപ്പെടുത്താന്‍ സംസ്‌ഥാന ബജറ്റില്‍ 270 കോടി രൂപ വകയിരുത്തി. സൂക്ഷ്‌മ സംരംഭങ്ങള്‍, പ്രാദേശിക സാമ്പത്തിക വികസനം, മൈക്രോ ഫിനാന്‍സ്‌, സാമൂഹിക വികസന പദ്ധതികള്‍ എന്നിവയ്‌ക്കാണ്‌ പ്രധാനമായും തുക ചെലവഴിക്കുന്നത്‌. കുടുംബശ്രീ സംരംഭങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിനും ഉല്‍പ്പന്ന വിപണനവും പരിശീലനവും മെച്ചപ്പെടുത്തുന്നതിനുമായി പ്രത്യേക പദ്ധതികള്‍ നടപ്പാക്കും. ഇതോടൊപ്പം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇഗവേണന്‍സ്‌ മേഖലകളിലെ കുടുംബശ്രീ ഇടപെടലുകള്‍ക്കായി 9 കോടി രൂപയും അനുവദിച്ചിട്ടുണ്ട്‌.
മത്സ്യബന്ധന മേഖലയ്‌ക്ക്‌ 295.12 കോടി
മത്സ്യബന്ധന മേഖലയെ ശക്‌തിപ്പെടുത്തുന്നതിനായി ബജറ്റില്‍ വിപുലമായ പദ്ധതികള്‍ പഖ്യാപിച്ചു. മത്സ്യബന്ധന മേഖലയ്‌ക്കായി 295.12 കോടി രൂപ വകയിരുത്തി. ഇതില്‍ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനും അടിസ്‌ഥാന സൗകര്യ വികസനത്തിനുമാണ്‌ പ്രധാന ഊന്നല്‍. മത്സ്യബന്ധന ഹാര്‍ബറുകളുടെ വികസനം, മത്സ്യ ലേല കേന്ദ്രങ്ങളുടെ നവീകരണം, തീരദേശ മേഖലയിലെ അടിസ്‌ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍ തുടങ്ങിയ പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി.
ദുരിതാശ്വാസ നിധിക്ക്‌ 250 കോടി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ബജറ്റില്‍ 250 കോടി രൂപ അനുവദിച്ചു. ദുരന്തങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും സഹായം ഉറപ്പാക്കുന്നതിനായാണ്‌ ഈ തുക നീക്കിവെച്ചിരിക്കുന്നത്‌.

Ads by Google
Thursday 29 Jan 2026 11.49 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW