-->
തിരുവനന്തപുരം: കാലാവധി കഴിയാനിരിക്കേ ഇടക്കാല ബജറ്റിനു പകരം, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രകടനപത്രിക പോലെ വമ്പന്‍ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന 'സമ്പൂര്‍ണ' ബജറ്റ്. ആദ്യത്തെ ആറ് പേജ് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാന്‍ നീക്കിവച്ച ബജറ്റില്‍ പ്രതീക്ഷിച്ചതുപോലെ ക്ഷേമപെന്‍ഷന്‍ വര്‍ധനയും റബര്‍ താങ്ങുവില വര്‍ധനയുമുണ്ടായില്ലെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരെ തത്‌കാലം പിടിച്ചുനിര്‍ത്താനുള്ള പൊടിക്കൈകള്‍ ഏറെ. ശമ്പളവര്‍ധനയ്‌ക്കു പകരം ശമ്പളപരിഷ്‌കരണ കമ്മിഷന്‍ പ്രഖ്യാപിച്ചു. ഡി.എ. കുടിശിക ഈ സര്‍ക്കാരിന്റ കാലത്തുതന്നെ തീര്‍ക്കുമെന്നു വാഗ്‌ദാനം. ആദ്യഗഡു അടുത്തമാസം. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കു പകരം അഷ്വേഡ് പെന്‍ഷന്‍ പദ്ധതി ഏപ്രില്‍ ഒന്നുമുതല്‍. അവസാനം വാങ്ങിയ അടിസ്‌ഥാനശമ്പളത്തിന്റെ 50% പെന്‍ഷന്‍ ഉറപ്പാക്കും.
ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം മുഖ്യമന്ത്രി പ്രഖ്യാപിച്ച 1000 രൂപയ്‌ക്കു പുറമേ 1000 രൂപ കൂടി വര്‍ധിപ്പിച്ചു. അംഗന്‍വാടി പ്രവര്‍ത്തകര്‍, സ്‌കൂള്‍ പാചകത്തൊഴിലാളികള്‍, പ്രീ ൈപ്രമറി അധ്യാപകര്‍, സാക്ഷരതാ പ്രേരകുമാര്‍ എന്നിവരുടെ വേതനവും വര്‍ധിപ്പിച്ചു. ബിരുദതലംവരെ സൗജന്യവിദ്യാഭ്യാസം, അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ആദ്യത്തെ അഞ്ചുദിവസം സൗജന്യചികിത്സ, വിദ്യാര്‍ത്ഥികള്‍ക്കും വിവിധ മേഖലകളിലെ അസംഘടിത തൊഴിലാളികള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ തുടങ്ങിയവ ജനപ്രിയപ്രഖ്യാപനങ്ങളില്‍ ഇടംപിടിച്ചു. ശബരിമല മാസ്‌റ്റര്‍ പ്ലാനിന് 30 കോടി രൂപയും പമ്പ ശുചീകരണപദ്ധതിക്ക് 30 കോടിയും വകയിരുത്തി. വയനാട് പുനരധിവാസപദ്ധതിയിലെ ആദ്യഘട്ടം വീടുകള്‍ അടുത്തമാസം മൂന്നാംവാരം കൈമാറും. മെഡിസെപ്പിനു സമാനമായ ആരോഗ്യപരിരക്ഷാപദ്ധതി പൊതു-സഹകരണമേഖലകളിലേക്കും വ്യാപിപ്പിക്കും. കേരള നിയമസഭയുടെ ചരിത്രത്തിലെ നാലാമത്തെ ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗമാണ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ചത്.
വേതനം/പെന്‍ഷന്‍ വര്‍ധന
പ്രതിമാസം: ആശ വര്‍ക്കര്‍മാര്‍- 1000 രൂപ, അംഗന്‍വാടി വര്‍ക്കര്‍മാര്‍- 1000, ഹെല്‍പ്പര്‍മാര്‍ 500, പ്രീ-ൈപ്രമറി അധ്യാപകര്‍- 1000, സാക്ഷരതാ പ്രേരക്‌മാര്‍-1000, ലൈബ്രേറിയന്‍മാരുടെ അലവന്‍സ്- 1000 രൂപ.
പ്രതിദിനം: സ്‌കൂള്‍ പാചകത്തൊഴിലാളി-25 രൂപ, കരാര്‍/ദിവസവേതന ജീവനക്കാര്‍-5%,
പ്രതിമാസ പെന്‍ഷന്‍: പത്രപ്രവര്‍ത്തകര്‍-1500 രൂപ, കാന്‍സര്‍, ലെപ്രസി, എയ്‌ഡ്‌സ്, ക്ഷയരോഗബാധിതര്‍- 1000 രൂപ.
മറ്റ് പ്രഖ്യാപനങ്ങള്‍/
വകയിരുത്തലുകള്‍
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 12-ാം ശമ്പളപരിഷ്‌കരണ കമ്മിഷന്‍. മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ശേഷിക്കുന്ന ഡി.എ, ഡി.ആര്‍. ഗഡുക്കള്‍ പൂര്‍ണമായി നല്‍കും. ഒരു ഗഡു ഡി.എ. ഫെബ്രുവരിയിലെ ശമ്പളത്തിനൊപ്പം. ബാക്കി മാര്‍ച്ചില്‍.
സര്‍ക്കാര്‍ ജീവനക്കാരുടെ ഹൗസ് ബില്‍ഡിങ് അഡ്വാന്‍സ് സ്‌കീം പുനഃസ്‌ഥാപിക്കും.
അഷ്വേഡ് പെന്‍ഷനില്‍ ഡി.ആര്‍. അനുവദിക്കും.
നിലവിലെ എന്‍.പി.എസില്‍നിന്ന് അഷ്വേഡ് പെന്‍ഷനിലേക്ക് മാറാന്‍ അവസരം.
തലസ്‌ഥാനത്ത് വി.എസ്. അച്യുതാനന്ദന്‍ സ്‌മാരകകേന്ദ്രത്തിന് 20 കോടി.
സില്‍വര്‍ ലൈനിനു പകരം അതിവേഗ റെയില്‍ പാതയായ തിരുവനന്തപുരം-കാസര്‍ഗോഡ് റീജണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്‌റ്റം (ആര്‍.ആര്‍.ടി.എസ്) പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് 100 കോടി.
പഴയ പെട്രോള്‍, ഡീസല്‍ ഓട്ടോറിക്ഷകള്‍ പൊളിച്ച് ഇലക്ര്‌ടിക് ഓട്ടോകള്‍ വാങ്ങുന്നവര്‍ക്ക് ഒറ്റത്തവണ സ്‌ക്രാപ്പേജ് ബോണസ് 40,000 രൂപ.
ഇ-ഓട്ടോറിക്ഷകള്‍ വാങ്ങാനുള്ള വായ്‌പകള്‍ക്ക് 2% പലിശയിളവ്.
കട്ടപ്പന-തേനി തുരങ്കപാത സാധ്യതാപഠനത്തിന് 10 കോടി.
ഇസ്ലാമികപണ്ഡിതനും സാമൂഹികപരിഷ്‌കര്‍ത്താവുമായിരുന്ന ഷെയ്‌ഖ് സൈനുദീന്‍ മഖദൂം രണ്ടാമന്റെ പേരില്‍ പൊന്നാനിയില്‍ ചരിത്രഗവേഷണകേന്ദ്രം: മൂന്നുകോടി രൂപ.
അയ്യങ്കാളി പഠനകേന്ദ്രത്തിനും കാവാരികുളം കണ്ടന്‍ കുമാരന്‍ പഠനകേന്ദ്രത്തിനും മാര്‍ ഇവാനിയോസ് മ്യൂസിയത്തിനും 1.5 കോടി വീതം.
ജില്ലാ ആശുപത്രികളില്‍ ആര്‍ത്തവവിരാമക്ല ിനിക്കുകള്‍ സ്‌ഥാപിക്കാന്‍ മൂന്നുകോടി.
കുടുംബശ്രീ ഉത്‌പന്നങ്ങളുടെ വിപണന, വിതരണ ശൃംഖലയ്‌ക്ക് 22.27 കോടി.
അപൂര്‍വരോഗമായ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫിക്ക് മരുന്ന് ലഭ്യമാക്കാന്‍ 30 കോടി.
തിരുവനന്തപുരം-അങ്കമാലി എം.സി. റോഡ് വികസനത്തിന് 5217 കോടിയുടെ കിഫ്‌ബി പദ്ധതി.
കിളിമാനൂര്‍, നിലമേല്‍, ചടയമംഗലം, ആയൂര്‍, പന്തളം, ചെങ്ങന്നൂര്‍ പട്ടണങ്ങളില്‍ ബൈപാസുകള്‍, ജങ്‌ഷന്‍ വികസനം.
ധനകാര്യഭരണസംവിധാനം ശക്‌തിപ്പെടുത്താന്‍ കൊച്ചിയില്‍ ഫിനാന്‍സ് ടവര്‍.
വില്‍പ്പനനികുതി ചെക്ക്‌പോസ്‌റ്റുകളുടെ അടിസ്‌ഥാനസൗകര്യങ്ങള്‍ ജി.എസ്.ടി. നിരീക്ഷണസംവിധാനങ്ങളാക്കും.
കാര്‍ഷിക, അനുബന്ധമേഖലയ്‌ക്ക് 2071.95 കോടി.
മുഖ്യമന്ത്രിയുടെ സ്‌ത്രീസുരക്ഷാപദ്ധതിക്ക് 3720 കോടി.
മുഖ്യമന്ത്രിയുടെ കണക്‌ട് ടു വര്‍ക്ക് സ്‌കോളര്‍ഷിപ് പദ്ധതിക്ക് കോടി.
ക്ഷേമപെന്‍ഷന്‍ നല്‍കാന്‍ 14,500 കോടി.
നികുതിദായകരെ ആദരിക്കാനും പുരസ്‌കാരം നല്‍കാനും അഞ്ചുകോടി.
നേറ്റിവിറ്റി കാര്‍ഡ് പദ്ധതിക്ക് 20 കോടി.
തദ്ദേശസ്വയംഭരണസ്‌ഥാപനങ്ങള്‍ക്ക് ജനറല്‍ പര്‍പ്പസ് ഫണ്ട് 3237 കോടി, മെയിന്റനന്‍സ് ഫണ്ട് 4316 കോടി, പ്ലാന്‍ ഫണ്ട് 10,189 കോടി.
തദ്ദേശസ്‌ഥാപന ജനപ്രതിനിധികളുടെ ഓണറേറിയം വര്‍ധിപ്പിക്കും, മുന്‍ജനപ്രതിനിധികള്‍ക്കു ക്ഷേമനിധി.
വിഴിഞ്ഞം തുറമുഖത്തുനിന്നു ചവറയേയും കൊച്ചിയെയും ബന്ധിപ്പിക്കുന്ന റെയര്‍ എര്‍ത്ത് കോറിഡോര്‍ ചവറയില്‍ സ്‌ഥാപിക്കും. 42,000 കോടി രൂപയുടെ നിക്ഷേപങ്ങളും 50,000 കോടിയുടെ തൊഴിലവസരങ്ങളും സൃഷ്‌ടിക്കും.
ക്രിട്ടിക്കല്‍ മിനറല്‍ മിഷന് 100 കോടി, പ്രതിരോധ ഇടനാഴിക്ക് 50 കോടി.
പി.പി.പി. മാതൃകയില്‍ കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മറ്റ് സാങ്കേതികവിദ്യകളും ചേര്‍ന്ന സൈബര്‍ വാലിക്ക് 30 കോടി.
തൊഴില്‍ പരിശീലനത്തിനും നൈപുണി സമ്പാദനത്തിനും ആഗോള സ്‌കൂളിന് 10 കോടി.
വര്‍ക്ക് നിയര്‍ ഹോം വ്യാപിപ്പിക്കാന്‍ 150 കോടി.
ഗോത്രമേഖലകളില്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനായി 60 കോടി ചെലവില്‍ സ്‌പെഷ്യല്‍ എന്റിച്ച്‌മെന്റ് പദ്ധതിക്ക് 60 കോടി.
ഗിഗ് തൊഴിലാളികള്‍ക്ക് ആധുനികസൗകര്യങ്ങളോടുകൂടിയ ഹബ്- 20 കോടി.
ഓട്ടോറിക്ഷ സ്‌റ്റാന്‍ഡുകളില്‍ സോളാര്‍ അധിഷ്‌ഠിത ചാര്‍ജിങ് യൂണിറ്റുകള്‍ സ്‌ഥാപിക്കാന്‍ 20 കോടി.
തൊഴിലുറപ്പ് പദ്ധതിക്ക് മുന്‍വര്‍ഷത്തേക്കാള്‍ അധികമായി 1000 കോടി.
റിട്ടയര്‍മെന്റ് ഹോമുകള്‍ സജ്‌ജമാക്കാന്‍ സംഘടനകള്‍ക്കും ഗ്രൂപ്പുകള്‍ക്കും വ്യക്‌തികള്‍ക്കും സര്‍ക്കാര്‍ സബ്‌സിഡി- 30 കോടി.
വീടുകളില്‍ ഒറ്റപ്പെട്ടുപോകുന്ന വയോധികര്‍ക്ക് ഓണ്‍ കോള്‍ വോളണ്ടിയര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ 10 കോടി.
അഡ്വക്കേറ്റ് വെല്‍ഫെയര്‍ ഫണ്ട് 20 ലക്ഷമായി ഉയര്‍ത്തും.
1-12ക്ല ാസ് വിദ്യാര്‍ത്ഥികള്‍ക്ക് അപകട ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിക്ക് 15 കോടി.
കാരുണ്യ ആരോഗ്യസുരക്ഷാപദ്ധതി പരിധിക്കു പുറത്തുള്ള കുടുംബങ്ങള്‍ക്ക് പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി- 50 കോടി.
സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്‌റ്റഡീസിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റാന്‍ 10 കോടി.
ഠ കേരള കലാകേന്ദ്രം സ്‌ഥിരംവേദികള്‍ സ്‌ഥാപിക്കാന്‍ 10 കോടി