-->
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം മനുഷ്യരെ അതിദാരിദ്രത്തില്‍ നിന്ന് മോചിപ്പിച്ചെന്നും ലോകത്ത് ചൈന കഴിഞ്ഞാല്‍ ആദ്യമായാണ് ഒരു സര്‍ക്കാര്‍ അതിദാരിദ്ര്യ നിര്‍മാര്‍ജനം നടപ്പാക്കുന്നതെന്നും ധനകാര്യ മന്ത്രി.
മതമല്ല മതമല്ല മതമല്ല പ്രശ്‌നം, എരിയുന്ന വയറിലെ തീയാണ് പ്രശ്‌നമെന്നും ക്ഷേമ പ്രവര്‍ത്തനത്തിനായി ഏറ്റവും അര ട്രില്ല്യന്‍ ചെലവഴിച്ച ആദ്യ സര്‍ക്കാരാണ് പിണറായി വിജയന്‍ സര്‍ക്കാരെന്നും പറഞ്ഞു. 54,000 കോടി രൂപ ക്ഷേമ പെന്‍ഷനായി നല്‍കിയ സര്‍ക്കാരാണ് രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരെന്നും പറഞ്ഞു. അമേരിക്കയെക്കാള്‍ കുറഞ്ഞ ശിശു മരണ നിരക്ക് കേരളത്തിലാണെന്നും പറഞ്ഞു.
ഒരു കോടി മനുഷ്യര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തുന്നുവെന്നും അരലക്ഷം കോടി രൂപ ക്ഷേമപെന്‍ഷന്‍ നല്‍കിയതായും വയോജനക്ഷേമത്തിന് പ്രാധാന്യം നല്‍കുന്ന രാജ്യത്തെ ആദ്യത്തെ എല്‍ഡര്‍ലി ബഡ്ജറ്റാണെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. വയനാട് ദുരന്തത്തില്‍ ആദ്യ ബാച്ച് വീട് അടുത്ത മാസം മൂന്നാവാരം നല്‍കും. വി.എസ്. അച്യതാനന്ദന്റെ സ്മരണയ്ക്കായി തിരുവനന്തപുരത്ത് വി.എസ് സെന്ററിനായി 20 കോടി അനുവദിച്ചു.