Thursday, March 12, 2026 Last Updated 8 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 29 Jan 2026 07.56 AM

ഇന്ന് ബജറ്റ് : സംസ്ഥാനത്തിന്റെ തനത് വരുമാനം കൂടി ; കേന്ദ്രവിഹിതം കുറഞ്ഞെന്ന് അവലോകന റിപ്പോര്‍ട്ട്

uploads/news/2026/01/822968/KNBala.jpg

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് സംസ്ഥാനം നീങ്ങാനിരിക്കെ രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ജനപ്രിയ ബജറ്റ് ആയിരിക്കും എന്ന ഉറപ്പാണ് ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റേത്. സംസ്ഥാനത്തിന്റെ തനതുവരുമാനം ഉയര്‍ന്നെന്നും എന്നാല്‍ കേന്ദ്ര വിഹിതം മുന്‍ വര്‍ഷത്തെക്കാള്‍ കുറഞ്ഞെന്നുമാണ്് നിയമസഭയില്‍ വെച്ച റിപ്പോര്‍ട്ട്.

കേരളത്തിന്റെ സമ്പദ് വ്യവസ്ഥ വളര്‍ച്ചയിലെന്ന് സൂചിപ്പിക്കുന്ന സാമ്പത്തിക അവലോകന റിപ്പോര്‍ട്ടാണ് ഇന്നലെ നിയമസഭയില്‍ വെച്ചത്. എല്ലാ മേഖലകളിലും കുതിച്ചുചാട്ടമുണ്ടാക്കുന്ന ജനപ്രിയ ബജറ്റ് ആയിരിക്കും ഇതെന്നാണ് സൂചന. ആഭ്യന്തര ഉത്പാദനം 9.3 ശതമാനത്തില്‍ നിന്ന് 9.97 ശതമാനമായി ഉയര്‍ന്നു. മൊത്തം വരുമാനം 1,24,861.07 കോടിയായി കൂടിയതായും അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 0.3 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ തന്നത് വരുമാനം 2.7 ശതമാനം വര്‍ദ്ധിച്ചു. കാര്‍ഷിക, മത്സ്യ മേഖലയിലും വളര്‍ച്ചയുണ്ടായി. കാര്‍ഷികമേഖലയിലെ വളര്‍ച്ച 1.25 ശതമാനത്തില്‍ നിന്നും 2.14 ആയി ഉയര്‍ന്നു. മത്സ്യമേഖല നെഗറ്റീവ് വളര്‍ച്ചയില്‍ നിന്ന് 10.55 ശതമാനം വളര്‍ച്ച നേടി. എന്നാല്‍ കേന്ദ്ര വിഹിതം 6.15 ശതമാനമായി കുറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW