-->
തിരുവനന്തപുരം: 2025ലെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നിയമസഭയില്‍. 2024-25 വര്‍ഷം ഉയര്‍ന്ന വളര്‍ച്ചയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജി.എസ്.ഡി.പി 6.19 ശതമാനം വളര്‍ന്നു.
കേരളം ഉയര്‍ന്ന ജി.എസ്.ഡി.പിയുള്ള ഇന്ത്യയിലെ പത്ത് സംസ്‌ഥാനങ്ങളിലൊന്നായി. ധനകമ്മി കൂടി. 3.02 ശതമാനത്തില്‍ നിന്ന് 3.86 ശതമാനമായി. റവന്യൂ കമ്മിയും കൂടി 1.69 ശതമാനത്തില്‍ നിന്ന് 2.49 ശതമാനമായി. തനത് വരുമാനം 2.7 ശതമാനം കൂടി. തനത് നികുതി വരുമാനം 3.1 ശതമാനം കൂടി. റവന്യൂ ചെലവും മൂലധന ചെലവും കൂടി. റവന്യു ചെലവിന്റെ വളര്‍ച്ച .5 ശതമാനത്തില്‍ നിന്ന് 9.3 ശതമാനമായി. മൂലധന ചെലവ് .48 ശതമാനത്തില്‍ നിന്ന് 8.96 ശതമാനമായി ഉയര്‍ന്നു. ഇന്നാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ്.
ബജറ്റിന് മുന്നോടിയായിട്ടാണ് സംസ്‌ഥാനത്തിന്റെ ധനസ്‌ഥിതിയെക്കുറിച്ചുള്ള സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ധനമന്ത്രി ഇന്നലെ മേശപ്പുറത്തുവച്ചത്.