Saturday, March 14, 2026 Last Updated 3 Min 54 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Jan 2026 11.42 PM

അറബിക്‌ മുന്‍ഷീസ്‌ അസോ. സംസ്‌ഥാന സമ്മേളനം

കൊച്ചി: കേരള അറബിക്‌ മുന്‍ഷീസ്‌ അസോസിയേഷന്‍ (കെ.എ.എം.എ) 74-ാം സംസ്‌ഥാന സമ്മേളനവും അവാര്‍ഡ്‌ വിതരണവും ഇന്നു മുതല്‍ 31 വരെ ആലുവയില്‍ നടക്കും.
ഇന്നും നാളെയും ആലുവ വൈ.എം.സി.എ. ഹാളില്‍ പൊതുസമ്മേളനം. 31 നു രാവിലെ 10നു മന്ത്രി പി. രാജീവ്‌ ആലുവ മഹാത്മാഗാന്ധി ടൗണ്‍ഹാളില്‍ ഉദ്‌ഘാടനം നിര്‍വഹിക്കും. സമ്മേളനത്തോടനുബന്ധിച്ചു വിവിധ അവാര്‍ഡുകളും നല്‍കും. ശിഹാബ്‌ തങ്ങള്‍ സ്‌മാരക പുരസ്‌കാരം പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശനും സി.എച്ച്‌. മുഹമ്മദ്‌ കോയ പുരസ്‌കാരം അഡ്വ. ഹാരീന്‌ ബീരാന്‍ എം.പിക്കും ഡോ.എം.എസ്‌. മൗലവി പുരസ്‌കാരം തൃക്കാക്കര എസ്‌.എന്‍.യു.പി.എസ്‌. അറബി അധ്യാപകന്‍ പി.എ. അബ്‌ദുള്‍ നാസറിനും സമ്മാനിക്കും. 31നു വൈകിട്ട്‌ അധ്യാപക പ്രകടനത്തോടെ സമ്മേളനം സമാപിക്കും.

Ads by Google
Wednesday 28 Jan 2026 11.42 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW