Saturday, March 14, 2026 Last Updated 29 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Jan 2026 11.42 PM

ഡീന്‍ കുര്യാക്കോസിന്‌ അറസ്‌റ്റ്‌ വാറന്‍ഡ്‌

പാലക്കാട്‌: റോഡ്‌ ഉപരോധിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ്‌ ഉദ്യോഗസ്‌ഥരെ പരുക്കേല്‍പ്പിക്കുകയും ചെയ്‌ത കേസില്‍ ഡീന്‍ കുര്യാക്കോസ്‌ എം.പിക്ക്‌ അറസ്‌റ്റ്‌ വാറന്‍ഡ്‌. ഒറ്റപ്പാലം ജുഡീഷ്യല്‍ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി(ഒന്ന്‌)യാണ്‌ വാറന്‍ഡ്‌ പുറപ്പെടുവിച്ചത്‌. 2018 ല്‍ ഷൊര്‍ണൂര്‍ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ കോടതി മുമ്പാകെ ഹാജരാകാത്ത സാഹചര്യത്തിലാണ്‌ ഡീനിനെ അറസ്‌റ്റ്‌ ചെയ്‌ത്‌ ഹാജരാക്കാന്‍ മജിസ്‌ട്രേറ്റ്‌ ഉത്തരവിട്ടത്‌.
2018 സെപ്‌റ്റംബര്‍ 7 നാണ്‌ കേസിനാസ്‌പദമായ സംഭവം. ഷൊര്‍ണൂരിലെ അന്നത്തെ എം.എല്‍.എയ്‌ക്കെതിരേ സ്‌ത്രീപീഡനകാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ യൂത്ത്‌ കോണ്‍ഗ്രസ്‌, കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ പൊതുവാള്‍ ജങ്‌ഷനില്‍നിന്നും ഷൊര്‍ണൂര്‍ ടൗണ്‍വഴി റെയില്‍വേ സ്‌റ്റേഷനിലേക്കുള്ള റോഡ്‌ ഉപരോധിച്ചിരുന്നു. ഗതാഗത തടസം സൃഷ്‌ടിച്ചതിനും സ്‌ഥലത്ത്‌ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ കൊടികെട്ടാന്‍ ഉപയോഗിച്ച പൈപ്പുകൊണ്ടും മറ്റും അടിച്ച്‌ പരുക്കേല്‍പ്പിച്ചെന്നും ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്‌ തടസം വരുത്തിയെന്നുമാണ്‌ കേസ്‌. രണ്ടു പോലീസുകാര്‍ക്കാണ്‌ പരുക്കേറ്റത്‌.
ഡീന്‍ഉള്‍പ്പെടെ 16 പേര്‍ക്കെതിരേയാണ്‌ ഷൊര്‍ണൂര്‍ പോലീസ്‌ ഐ.പി.സി 143, 147, 188, 283, 332, 353, 149 വകുപ്പുകള്‍ പ്രകാരം കേസെടുത്തത്‌. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ നിരവധി തവണ കോടതി സമന്‍സ്‌ പുറപ്പെടുവിച്ചിട്ടും ഹാജരാകാത്ത സാഹചര്യത്തിലാണ്‌ ജനപ്രതിനിധിക്കെതിരേ കോടതി വാറന്‍ഡ്‌ പുറപ്പെടുവിച്ചത്‌. ഫെബ്രുവരി രണ്ടിന്‌ കോടതി കേസ്‌ പരിഗണിക്കും. ദേശീയപാത ഉപരോധിച്ച കേസില്‍ വാറന്‍ഡായതിന്‌ പുറകേ ഷാഫി പറമ്പില്‍ എം.പി. കഴിഞ്ഞ ദിവസം കോടതി മുമ്പാകെ ഹാജരായി നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു.

എന്‍. രമേഷ്‌

Ads by Google
Wednesday 28 Jan 2026 11.42 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW