-->
പാലക്കാട്: തിരക്കേറിയ ഐഎംഎ ജംഗ്ഷനിൽ നടുറോഡിലിരുന്ന് സ്ത്രീയുടെ നിസ്‌കാരം. കുടുംബസ്വത്ത് സംബന്ധിച്ച തർക്കം ജനത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായാണ് എന്നാണ് ഇവരുടെ വിശദീകരണം. സ്ത്രീയെ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച ഉച്ചയോടെ ആയിരുന്നു സ്ത്രീയുടെ 'പ്രതിഷേധ' രൂപത്തിലുള്ള നിസ്‌കാരം. കുടുംബസ്വത്തുമായി ബന്ധപ്പെട്ട് തർക്കം നിലവിലുണ്ടെന്നും ഇത് നാട്ടുകാരുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായാണ് ഇത്തരത്തിലൊരു സാഹസത്തിന് മുതിർന്നതെന്നുമാണ് സ്ത്രീയുടെ വിശദീകരണം. നാട്ടുകാരും വാഹനങ്ങളുടെ ഡ്രൈവർമാരും മറ്റും ഇടപെട്ട് ഇവരെ റോഡിൽനിന്നും മാറ്റാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ സൗത്ത് പോലീസ് സ്ഥലത്തെത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിൽ എത്തിച്ചത്. ഇവരുടെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്.