Saturday, March 14, 2026 Last Updated 29 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 27 Jan 2026 11.30 PM

ഇടുക്കി ഡി.സി.സി പ്രസിഡന്റിനെ പോലീസ്‌ തള്ളിയിട്ടെന്ന്‌ ആരോപണം; ഓടയില്‍ വീണ്‌ തലയ്‌ക്കു പരുക്ക്‌

uploads/news/2026/01/822782/k7.jpg

ചെറുതോണി: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട്‌ ഇടുക്കി താലൂക്ക്‌ ഓഫീസിലേക്കു കോണ്‍ഗ്രസ്‌ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരുമായുള്ള സംഘര്‍ഷത്തിനിടെ ഡി.സി.സി. പ്രസിഡന്റ്‌ സി.പി. മാത്യുവിനെ പോലീസ്‌ പിടിച്ചുതള്ളിയെന്ന്‌ ആരോപണം. ഓടയില്‍ വീണ്‌ ഡി.സി.സി. പ്രസിഡന്റ്‌ സി.പി. മാത്യുവിനു തലയ്‌ക്കു പരുക്കേറ്റിട്ടുണ്ട്‌.
ഇന്നലെ രാവിലെ 11 നാണ്‌ സംഭവം. യോഗം ആരംഭിക്കുന്നതിനുമുമ്പു പോലീസ്‌ പ്രകടനം തടഞ്ഞതോടെയാണ്‌ സംഘര്‍ഷമുണ്ടായത്‌. ഓടയില്‍ വീണ സി.പി. മാത്യുവിനെ ഉടന്‍തന്നെ ഇടുക്കി മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട്‌ വിദഗ്‌ധ ചികിത്സയ്‌ക്കായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. കുറ്റക്കാരായ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ചെറുതോണിയില്‍ സംസ്‌ഥാന പാത ഉപരോധിച്ചു. തുടര്‍ന്ന്‌ എ.എസ്‌.പി: ഇമ്മാനുവല്‍ പോള്‍ ഉപരോധവേദിയിലെത്തി ഡീന്‍ കുര്യാക്കോസ്‌ എം.പിയുമായി സംസാരിച്ചു. കുറ്റക്കാരായ പോലീസുകാരുടെ പേരില്‍ ഉടന്‍തന്നെ നടപടിയെടുക്കുമെന്ന്‌ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്ന്‌ ഉപരോധ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു. പോലീസ്‌ സ്‌റ്റേഷന്‍ മാര്‍ച്ച്‌ ഉള്‍പ്പെടെ ജില്ലയിലാകെ ശക്‌തമായ പ്രതിഷേധമാണ്‌ കോണ്‍ഗ്രസ്‌ നടത്തിയത്‌.
ശബരിമല സ്വര്‍ണക്കൊള്ളയ്‌ക്കു കൂട്ടുനിന്ന ദേവസ്വം മന്ത്രി രാജിവയ്‌ക്കുക, മുഴുവന്‍പ്രതികളെയും അറസ്‌റ്റ്‌ ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന വ്യാപകമായി നടത്തിവരുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ്‌ ഇടുക്കി ഡി.സി.സിയുടെ നേതൃത്വത്തില്‍ ഇടുക്കി താലൂക്ക്‌ ഓഫീസിലേക്കു മാര്‍ച്ച്‌ നടത്തിയത്‌.

Ads by Google
Tuesday 27 Jan 2026 11.30 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW