Saturday, March 14, 2026 Last Updated 1 Min 3 Sec ago English Edition
Todays E paper
Ads by Google
Tuesday 27 Jan 2026 11.30 PM

സഭ തല്ലിപ്പൊളിച്ച ആള്‍ മര്യാദ പഠിപ്പിക്കുന്നു: സതീശന്‍; അച്‌ഛന്റെ പ്രായമുള്ളവരെ അധിക്ഷേപിക്കുന്നു: ശിവന്‍കുട്ടി

uploads/news/2026/01/822780/k5.jpg

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശനും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും തമ്മില്‍ പരസ്യപ്പോര്‌. വിഡ്‌ഢിത്തംമാത്രം പറയുന്ന ആളെന്നും അണ്ടര്‍വെയര്‍ കാണിച്ച്‌ നിയമസഭ തല്ലിപ്പൊളിച്ചയാളെന്നും പറഞ്ഞ്‌ ശിവന്‍കുട്ടിക്കെതിരേ സതീശനാണ്‌ ആദ്യം വെടിപൊട്ടിച്ചത്‌. പിന്നാലെ മറുപടിയുമായി മന്ത്രി ശിവന്‍കുട്ടി രംഗത്തെത്തി.
പ്രതിപക്ഷം തിരുവനന്തപുരത്തു നടത്തിയ സത്യഗ്രഹം ഉദ്‌ഘാടനം ചെയ്യവെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ രൂക്ഷമായ വിമര്‍ശനം.
'ശിവന്‍കുട്ടി വിഡ്‌ഢിത്തംമാത്രം പറയുന്ന ആളാണ്‌. ഇവനൊക്കെ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോള്‍ സ്‌കൂളില്‍ പഠിക്കേണ്ട ഗതികേട്‌ നമ്മുടെ കുട്ടികള്‍ക്ക്‌ ഉണ്ടായല്ലോ. അണ്ടര്‍വെയര്‍ കാണിച്ചു നിയമസഭ തല്ലിപ്പൊളിച്ച ആളാണ്‌. എന്നിട്ട്‌ ഇപ്പോള്‍ വായില്‍ തോന്നിയത്‌ വിളിച്ചുപറയുന്നു, സഭയില്‍ മര്യാദ പഠിപ്പിക്കുന്നു, യു.ഡി. എഫിനെ ഉപദേശിക്കുന്നു'-സതീശന്‍ പറഞ്ഞു.
സതീശന്റേതു തരംതാണ പദപ്രയോഗങ്ങളാണെന്നും അണികളെ ആവേശഭരിതരാക്കാന്‍ അച്‌ഛന്റെ പ്രായമുള്ളവരെ പോലും അദ്ദേഹം ധിക്കാരത്തോടെ അധിക്ഷേപിക്കുകയാണെന്നും ശിവന്‍കുട്ടി കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്കെതിരേ പോലും നിയമസഭയില്‍ വളരെ മോശം വാക്കുകളാണ്‌ പ്രതിപക്ഷ നേതാവ്‌ ഉപയോഗിക്കുന്നത്‌. 'ഞാന്‍ പേടിച്ചു പോയി' എന്ന ബോര്‍ഡ്‌ സതീശന്റെ ഫോട്ടോയ്‌ക്കൊപ്പം പലയിടത്തും സ്‌ഥാപിച്ചു കണ്ടു. തങ്ങളുടെ മാന്യത കൊണ്ടാണ്‌ തിരിച്ചു പ്രതികരിക്കാത്തത്‌. തിരിച്ചടിച്ചാല്‍ സതീശന്‍ പേടിക്കുകമാത്രമല്ല, പേടിച്ച്‌ മൂത്രമൊഴിക്കുകയും ചെയ്യുമെന്നു അദ്ദേഹം പറഞ്ഞു.
അണ്ടര്‍വെയര്‍ കാണിച്ച്‌ നിയമസഭ തല്ലിപ്പൊളിച്ച ആളാണെന്ന പരാമര്‍ശനത്തിനും മന്ത്രി ശിവന്‍കുട്ടി മറുപടി നല്‍കി. എന്തു ചോദിച്ചാലും സഭയിലെ കൈയാങ്കളിയെക്കുറിച്ചുമാത്രമാണ്‌ സതീശന്‌ പറയാനുള്ളതെന്നായിരുന്നു ശിവന്‍കുട്ടിയുടെ പ്രതിരോധം. മന്ത്രിയായതുകൊണ്ട്‌ ആളുകളെ കൂട്ടി സെക്രട്ടേറിയറ്റിനു മുന്നില്‍ പോയി മറുപടി പറയാന്‍ തനിക്ക്‌ പരിമിതികളുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി.
സതീശന്റെ നടപടി വ്യക്‌തിഹത്യയാണെന്നു ശിവന്‍കുട്ടി പറഞ്ഞു. 'ഞാന്‍ ആര്‍.എസ്‌.എസിനെതിരേ നെഞ്ചുവിരിച്ചു പോരാടുമ്പോള്‍ സതീശന്‍
വള്ളിനിക്കറിട്ട്‌ നടക്കുകയായിരുന്നു. ഗോള്‍വാള്‍ക്കര്‍ക്കു മുന്നില്‍ നട്ടെല്ല്‌
വളച്ചതു ശിവന്‍കുട്ടിയല്ല, അത്‌ 'വിനായക്‌ ദാമോദര്‍ സതീശന്‍' ആണ്‌. ആര്‍.എസ്‌.എസിനു ഞാന്‍ സഹായം ചെയ്യുമെന്നു പറഞ്ഞാല്‍ കേരളത്തില്‍
ആരെങ്കിലും വിശ്വസിക്കുമോ?. കേരള രാഷ്‌ട്രീയത്തിലെ അസത്യങ്ങളുടെ രാജകുമാരനാണ്‌ സതീശന്‍. സോണിയാ ഗാന്ധിയെക്കുറിച്ച്‌ പറഞ്ഞതാണ്‌ ഇപ്പോള്‍ സതീശനെ ചൊടിപ്പിച്ചത്‌. സോണിയാ ഗാന്ധിയെ നിയമപരമായി ചോദ്യംചെയ്യേണ്ടത്‌ ആവശ്യമാണ്‌. ക്രിമിനലായ ഉണ്ണിക്കൃഷ്‌ണന്‍ പോറ്റി എങ്ങനെയാണ്‌ സോണിയാ ഗാന്ധിയുടെ കൈയില്‍ ചരടുകെട്ടിയത്‌? സോണിയ എം.പിയായിരുന്ന ബെല്ലാരിയില്‍ സ്വര്‍ണം വിറ്റുവെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്‌. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട്‌ സതീശന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്‌ഥാനരഹിതമാണെന്നും സത്യാവസ്‌ഥ പുറത്തുവരണം'- മന്ത്രി ആവശ്യപ്പെട്ടു.

Ads by Google
Tuesday 27 Jan 2026 11.30 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW