Saturday, March 14, 2026 Last Updated 29 Min 28 Sec ago English Edition
Todays E paper
Ads by Google
Tuesday 27 Jan 2026 11.30 PM

റബര്‍ ക്ഷാമം: ടയര്‍ നിര്‍മാണ മേഖല പ്രതിസന്ധിയില്‍

കൊച്ചി: രാജ്യത്ത്‌ സ്വാഭാവിക റബറിന്റെ ലഭ്യതയില്‍ വന്‍ കുറവുണ്ടായതില്‍ ഇന്ത്യന്‍ ടയര്‍ വ്യവസായ മേഖല പ്രതിസന്ധിയില്‍. ഉല്‍പ്പാദനം ഏറ്റവും കൂടുതല്‍ നടക്കേണ്ട സീസണില്‍ തന്നെ വിപണിയില്‍ റബര്‍ കിട്ടാനില്ലാത്ത സാഹചര്യം ടയര്‍ നിര്‍മ്മാണം തടസപ്പെടുത്തിയേക്കുമെന്ന്‌ ഓട്ടോമോട്ടീവ്‌ ടയര്‍ മാനുഫാക്‌ചറേഴ്‌സ്‌ അസോസിയേഷന്‍ (ആത്മ) മുന്നറിയിപ്പ്‌ നല്‍കി. വിപണിയില്‍ റബര്‍ വില കിലോ 200 രൂപയിലേക്ക്‌ അടുക്കുന്ന സാഹചര്യത്തിലാണ്‌ ഈ പ്രതിസന്ധി.
സാധാരണയായി റബര്‍ ടാപ്പിങ്‌ ഏറ്റവും സജീവമായി നടക്കേണ്ട സമയമാണിതെങ്കിലും വിപണിയിലെ റബര്‍ വരവ്‌ ഗണ്യമായി കുറഞ്ഞിരിക്കുകയാണ്‌. ഇലകൊഴിച്ചില്‍ രോഗം മൂലമുള്ള വിളനാശവും വര്‍ധിച്ച അന്തരീക്ഷ താപനിലയും ഉല്‍പ്പാദനത്തെ ബാധിച്ചിട്ടുണ്ടെങ്കിലും, വരും ദിവസങ്ങളില്‍ വില ഇനിയും കൂടുമെന്ന പ്രതീക്ഷയില്‍ റബര്‍ പൂഴ്‌ത്തിവയ്‌ക്കുന്നുണ്ടോ എന്നാണ്‌ സംശയം. ഫാക്‌ടറികള്‍ സുഗമമായി പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്‌തുക്കള്‍ ലഭിക്കാത്തത്‌ വ്യവസായത്തിന്റെ വളര്‍ച്ചയെ ബാധിക്കുമെന്നും ആത്മ ചെയര്‍മാന്‍ അരുണ്‍ മാമ്മന്‍ പറഞ്ഞു.റബര്‍ ബോര്‍ഡ്‌ പുറത്തുവിടുന്ന ഉല്‍പ്പാദന കണക്കുകളില്‍ വലിയ പൊരുത്തക്കേടുണ്ടെന്നും ടയര്‍ നിര്‍മ്മാതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ഉല്‍പ്പാദനം 5 ശതമാനം വര്‍ധിച്ചുവെന്നാണ്‌ ഔദ്യോഗിക കണക്കുകള്‍. എന്നാല്‍ യഥാര്‍ഥത്തില്‍ ഉല്‍പ്പാദനം 8 ശതമാനത്തോളം കുറയുകയാണ്‌ ചെയ്‌തതെന്നാണ്‌ ആത്മയുടെ വിലയിരുത്തല്‍. അതിനാല്‍ വിപണിയിലെ യഥാര്‍ഥ സ്‌േറ്റാക്കിനെക്കുറിച്ച്‌ സ്വതന്ത്രമായ ഒരു പരിശോധന നടത്താന്‍ റബര്‍ ബോര്‍ഡ്‌ തയാറാകണമെന്ന്‌ സംഘടന ആവശ്യപ്പെട്ടു.

Ads by Google
Tuesday 27 Jan 2026 11.30 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW