Wednesday, March 11, 2026 Last Updated 0 Min 52 Sec ago English Edition
Todays E paper
Ads by Google
Tuesday 27 Jan 2026 12.21 PM

‘ഞാനോ ആര്യയോ കാരണമല്ലല്ലോ ഒന്നും സംഭവിച്ചത്; ഞങ്ങളന്നുമിന്നും നല്ല സുഹൃത്തുക്കളാണ്; എനിക്ക് സംസാരിക്കാൻ വളരെ കംഫര്‍ട്ടബിളാണ് അവള്‍...’മുന്‍ നാത്തൂന്‍ ആര്യയെക്കുറിച്ച് അര്‍ച്ചന സുശീലന്‍

uploads/news/2026/01/822698/Untitled-4.jpg
Archana Susheelan about Arya Badai (Image Source: Instagram)

ബിഗ്സ്ക്രീനിലൂടെ മാത്രമല്ല മിനിസ്ക്രീനിലും തകര്‍പ്പന്‍ അഭിനയം കാഴ്ചവച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഒരുപാട് അഭിനേതാക്കളുണ്ട്. അക്കൂട്ടത്തില്‍ എടുത്തു പറയേണ്ട ഒരു പേരാണ് മലയാളം, തമിഴ് സീരിയല്‍ രംഗത്ത് ഒരുകാലത്ത് ഏറെ ആരാധകരുണ്ടായിരുന്ന നടി അർച്ചന സുശീലന്റേത്. ‘എന്റെ മാനസപുത്രി’ എന്ന സീരിയലിലെ ‘ഗ്ലോറി’ എന്ന നെഗറ്റീവ് കഥാപാത്രത്തിലൂടെയാണ് അര്‍ച്ചന പ്രശസ്തയായത്.
വടക്കേ ഇന്ത്യയില്‍ ജനിച്ചു വളർന്ന അര്‍ച്ചന മോഡലിംഗിലൂടെയാണ് അഭിനയത്തിലേക്ക് എത്തിയത്. മികച്ച നര്‍ത്തകി കൂടിയായ അര്‍ച്ചന മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരം ‘ഗ്ലോറി’യായി ടിവി സ്ക്രീനില്‍ വര്‍ഷ​ങ്ങളോളം തിളങ്ങി നിന്നു. ടെലിവിഷൻ സീരിയലുകളിൽ വില്ലത്തി വേഷം ചെയ്യുന്ന അഭിനേത്രികളിൽ അർച്ചനയോളം സ്വീകാര്യത ലഭിച്ച മറ്റൊരാളുണ്ടാവില്ല.
പിന്നീട് ബിഗ് ബോസ് മലയാളത്തില്‍ മത്സരാര്‍ത്ഥിയായി എത്തിയും അര്‍ച്ചന പ്രേക്ഷകമനസ്സിലിടം നേടി. സോഫിയയെ എപ്പോഴും ഉപദ്രവിച്ചിരുന്ന ഗ്ലോറിയ ജീവിതത്തിലും വില്ലത്തിയാണെന്ന് ധരിച്ചവര്‍ വരെയുണ്ടായിരുന്നു. എന്നാല്‍ ബിഗ് ബോസില്‍ മത്സരിക്കാനെത്തിയതോടെയായിരുന്നു താരത്തിന്റെ ഇമേജ് മാറിമറിഞ്ഞത്. പരിപാടിയില്‍ ഇടയ്ക്ക് വെച്ച് താരം പിന്‍വാങ്ങുകയും ചെയ്തു.
വിവാഹശേഷം അമേരിക്കയിൽ സെറ്റിൽഡായ നടി അ‍ഞ്ച് വർഷമായി അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്. അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന അർച്ചന സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. എന്നാലിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അര്‍ച്ചന.
ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ സഹോദരന്റെ മുൻ ഭാര്യയായിരുന്നു ആര്യയെക്കുറിച്ച് അര്‍ച്ചന പറയുന്ന കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ബഡായി ബംഗ്ലാവിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായിരുന്ന ആര്യയുടെ ആദ്യ ഭര്‍ത്താവ് അര്‍ച്ചനയുടെ സഹോദരനായിരുന്നു.
‘‘ഞങ്ങൾ എക്സ് നാത്തൂന്മാരാണെങ്കിലും ഒന്നും മാറിയിട്ടില്ല. എല്ലാം പഴയതുപോലെയാണ്. ഉയർച്ചയിലും താഴ്ചയിലും പരസ്പരം താങ്ങായി നിൽക്കാറുണ്ട്. ഞാൻ എങ്ങനെയാണോ ആര്യയെ കണ്ടിരുന്നത്... അതിൽ ഇതുവരേയും ഒരു മാറ്റം വന്നിട്ടില്ല. എന്റെ സുഹൃത്തിന് ഞാൻ കൊടുക്കുന്ന വാല്യുവാണത്. ആര്യയെ ഞാൻ ഇഷ്ടപ്പെടുന്ന രീതിക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല.
വിവാഹമോചനത്തിന് ശേഷവും ആര്യയും ഞാനും തമ്മിലുള്ള ബന്ധത്തില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. ആര്യയെ അന്നും ഇന്നും എനിക്ക് ഒരുപോലെ ഇഷ്‌ടമാണ്. ഞാനോ ആര്യയോ കാരണമല്ലല്ലോ ഒന്നും സംഭവിച്ചത്. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. അന്നും ഇന്നും എനിക്ക് സംസാരിക്കാൻ വളരെ കംഫർട്ടബിളായിട്ടുള്ള ഒരാളാണ് ആര്യ. അവളൊരു നല്ല വ്യക്തിയാണ്. ജീവിതത്തിലെ ഓരോ സാഹചര്യങ്ങള്‍ അനുസരിച്ച്‌ തീരുമാനങ്ങള്‍ മാറും. പക്ഷേ, ഒരാളുടെ സ്വഭാവം മാറില്ലല്ലോ. അവളുടെ സ്വഭാവം എനിക്കിഷ്‌ടമാണ്. അതൊരിക്കലും മാറില്ല...
ഗ്ലോറി എന്ന കഥാപാത്രം ഇപ്പോഴും ആളുകള്‍ മറന്നിട്ടില്ല. ഇപ്പോഴത്തെ കുട്ടികള്‍ വളരെ നന്നായിട്ടാണ് അഭിനയിക്കുന്നത്. അന്നത്തെ കാലത്ത് കണ്ടുപടിക്കാൻ യൂട്യൂബോ ഗൂഗിളോ ഒന്നും ഉണ്ടായിരുന്നില്ല. സീനിയർ ആയിട്ടുള്ളവർ അഭിനയിക്കുന്നത് കണ്ടാണ് പഠിച്ചത്. ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ ഒന്നിനോടും കുറ്റബോധം തോന്നുന്നില്ല. അന്നത്തെ എന്റെ തീരുമാനങ്ങളെല്ലാം ശരിയായിരുന്നു. ഒരിക്കലും സീരിയല്‍ വിടുമെന്ന് അന്ന് കരുതിയിരുന്നതല്ല. നര വരുമ്പോള്‍ അമ്മായിയമ്മ റോള്‍ ചെയ്യാമെന്ന് കരുതി. പക്ഷേ, ഞാനിപ്പോള്‍ കുടുംബമായി അമേരിക്കയില്‍ സെറ്റില്‍ഡാണ്. സന്തോഷത്തോടെ ജീവിക്കുന്നു. ഒരു മകനുണ്ട്. എന്നെ ഫോളോ ചെയ്യുന്നവർക്ക് അറിയാം...’’അർച്ചന സുശീലൻ പറയുന്നു.

അർ‌ച്ചനയുടെ സഹോദരൻ രോ​ഹിത്തായിരുന്നു ആര്യ ബഡായിയുടെ ആ​ദ്യ ഭർത്താവ്. ആര്യയും ​രോഹിത്തും വേർപിരിഞ്ഞുവെങ്കിലും അർച്ചന ആര്യയുമായുള്ള സൗഹൃദം ഉപേക്ഷിച്ചിട്ടില്ല. ഏറെ നാളുകൾക്കുശേഷം കേരളത്തിലെത്തിയ അർച്ചന ആദ്യം ഓടി എത്തിയതും ആര്യയെ കാണാനാ
ഇടയ്ക്ക് അര്‍ച്ചനയ്ക്കും ഭര്‍ത്താവ് പ്രവീണിനും ഒപ്പമുള്ള ചിത്രം ആര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടിരുന്നു. ചിത്രത്തില്‍ ആര്യയുടെ മകള്‍ ഖുഷിയെയും അര്‍ച്ചനയുടെ മകനെയും കാണാമായിരുന്നു.

Ads by Google
Tuesday 27 Jan 2026 12.21 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW