Friday, March 13, 2026 Last Updated 10 Min 47 Sec ago English Edition
Todays E paper
Ads by Google
Tuesday 27 Jan 2026 11.16 AM

പത്മവിഭൂഷണ്‍ ബഹുമതിയില്‍ അഭിമാനം; ധര്‍മേന്ദ്രയ്ക്ക് പുരസ്‌കാരം ലഭിച്ചതില്‍ നന്ദി അറിയിച്ച് ഹേമമാലിനി

hema-malini

ബോളിവുഡ് ഇതിഹാസ താരം ധര്‍മേന്ദ്രക്ക് രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചതില്‍ കേന്ദ്ര സര്‍ക്കാരിനോട് നന്ദി അറിയിച്ച് നടിയും ധര്‍മേന്ദ്രയുടെ ഭാര്യയുമായ ഹേമമാലിനി. എക്‌സിലൂടെയാണ് താരം സന്തോഷം പങ്കുവെച്ചത്.

‘സിനിമാ വ്യവസായത്തിന് ധരം ജി നല്‍കിയ വലിയ സംഭാവനകളെ മാനിച്ച് അദ്ദേഹത്തിന് വിശിഷ്ടമായ പത്മവിഭൂഷണ്‍ പുരസ്‌കാരം നല്‍കി ആദരിച്ചതില്‍ ഞാന്‍ വളരെയധികം അഭിമാനിക്കുന്നു ’എന്നാണ് ഹേമമാലിനി എക്‌സില്‍ കുറിച്ചത്.

അദ്ദേഹം ഇത് നേരത്തെ അര്‍ഹിച്ചിരുന്നു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഹേമമാലിനി പറഞ്ഞു. രാവിലെയാണ് അവാര്‍ഡ് കിട്ടിയ വിവരം അറിഞ്ഞത്. ഒരു നടന്‍ എന്ന നിലയിലും മനുഷ്യന്‍ എന്ന നിലയിലും അദ്ദേഹം അസാമാന്യ വ്യക്തിത്വമായിരുന്നു. മറ്റുളളവരെ സഹായിക്കാന്‍ അദ്ദേഹം എന്നും മുമ്പന്തിയിലുണ്ടായിരുന്നു. ഈ അംഗീകാരം അദ്ദേഹം അര്‍ഹിക്കുന്നുണ്ട്. സത്യത്തില്‍ ഇത് കുറച്ചുകൂടി നേരത്തെ ലഭിക്കേണ്ടതായിരുന്നു. എങ്കിലും ഇപ്പോഴെങ്കിലും ഇത് നല്‍കിയത് വലിയൊരു ബഹുമതിയായി കാണുന്നു എന്നാണ് ഹേമമാലിനി പറഞ്ഞത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW