Sunday, March 15, 2026 Last Updated 40 Min 50 Sec ago English Edition
Todays E paper
Ads by Google
Tuesday 27 Jan 2026 10.42 AM

സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം മാറ്റമില്ലാതെ സ്വര്‍ണവില; 1,18,000ന് മുകളില്‍ തന്നെ

on

കൊച്ചി: ഏറെ നാളുകള്‍ക്ക് ശേഷം സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 1,18,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 14,845 രൂപയാണ് വില. പണിക്കൂലിയും നികുതിയും കൂടി ചേരുമ്പോള്‍ ഇനിയും വില ഉയരും.

ഇന്നലെ രാവിലെ 1800 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. എന്നാല്‍ ഉച്ചയോടെ പവന് 560 രൂപ കുറയുകയായിരുന്നു. ഇന്നലെ രേഖപ്പെടുത്തിയ 1,19,320 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്.

ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അസ്ഥിരത അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ഗ്രീന്‍ലാന്‍ഡിന്റെ നിയന്ത്രണം സംബന്ധിച്ച് എതിരഭിപ്രായം പറയുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ കൂടുതല്‍ തീരുവ ചുമത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനവും ഇറാനെതിരെ സൈനിക നീക്കം നടത്താന്‍ അമേരിക്ക ആലോചിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളുമാണ് വിപണിയില്‍ അസ്ഥിരതയ്ക്കുള്ള പ്രധാന കാരണം. ഈ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് വില ഇപ്പോഴും ഉയര്‍ന്നുനില്‍ക്കാന്‍ കാരണം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW