-->
പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകള്‍ അറിയിച്ച് സഹപ്രവര്‍ത്തകരും ആരാധകരുമടക്കം നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇപ്പോള്‍ മമ്മൂട്ടിയ്ക്ക് ആശംസ അറിയിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് നടന്‍ ടൊവിനോ തോമസ്.
'' രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിക്കുന്ന പ്രിയപ്പെട്ട മമ്മുക്കയ്ക്ക് ആശംസകള്‍! അഭിനന്ദനങ്ങള്‍' , എന്നാണ് മമ്മൂട്ടിയ്‌ക്കൊപ്പമുളള ചിത്രം പങ്കുവച്ച് ടൊവിനോ കുറിച്ചത്.
കലാരംഗത്തെ പകരംവെക്കാനില്ലാത്ത സംഭാവനകള്‍ പരിഗണിച്ചാണ് മമ്മൂട്ടിയ്ക്ക് പത്മഭൂഷണ്‍ നല്‍കി ആദരിച്ചത്. 1998-ല്‍ പത്മശ്രീ ലഭിച്ചതിന് ശേഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് അദ്ദേഹത്തെ തേടി പത്മഭൂഷണ്‍ എത്തുന്നത്.