Sunday, March 15, 2026 Last Updated 39 Min 53 Sec ago English Edition
Todays E paper
Ads by Google
Monday 26 Jan 2026 08.17 AM

നയപ്രഖ്യാപനം: പ്രസംഗം തിരുത്തിയതില്‍ സ്പീക്കര്‍ക്ക് കത്തയച്ച് ഗവര്‍ണര്‍

kerala, governor, policy, address, clash

തിരുവനന്തപുരം: നിയമസഭയില്‍ വായിച്ച നയപ്രഖ്യാപനം തിരുത്തിയ സംഭവത്തില്‍ സര്‍ക്കാരുമായി പുതിയ പോര്‍മുഖം തുറക്കാന്‍ ഗവര്‍ണര്‍. നയപ്രഖ്യാപന ദിവസത്തിലെ മുഴുവന്‍ നടപടിക്രമങ്ങളും വീഡിയോസഹിതം രാജ്ഭവന് കൈമാറാന്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സ്പീക്കര്‍ എ.എന്‍. ഷംസീറിനു കത്തയച്ചു.

പ്രസംഗത്തില്‍ താന്‍ നേരത്തേ തിരുത്തല്‍ ആവശ്യപ്പെട്ടപ്പോള്‍ മറുപടിനല്‍കാതിരുന്ന സര്‍ക്കാര്‍, നയപ്രഖ്യാപനത്തില്‍ അതൊഴിവാക്കിയപ്പോള്‍ കൂട്ടിച്ചേര്‍ത്തത് ഉചിതമല്ലെന്നാണ് ഗവര്‍ണറുടെ വാദം. പ്രസംഗിക്കാത്ത ഭാഗം കൂട്ടിച്ചേര്‍ത്തത് നീക്കംചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ അതനുസരിക്കാന്‍ ബാധ്യസ്ഥമാണെന്നാണ് രാജ്ഭവന് ലഭിച്ച നിയമോപദേശം. നയപ്രഖ്യാപനത്തില്‍ വസ്തുതാവിരുദ്ധമായ പരാമര്‍ശം ഉള്‍പ്പെടുത്തിയതിനാലാണ് ആ ഭാഗം ഒഴിവാക്കി പ്രസംഗിച്ചതെന്നാണ് ഗവര്‍ണറുടെ വാദം.

സര്‍ക്കാരിനുവേണ്ടി മന്ത്രിസഭ അംഗീകരിക്കുന്ന പ്രസംഗമാണ് നയപ്രഖ്യാപനമെന്നും അതില്‍ മാറ്റംവരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ ഒഴിവാക്കിയ ഭാഗം കൂട്ടിച്ചേര്‍ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്. ഗവര്‍ണര്‍ ആവശ്യപ്പെട്ടാലും സര്‍ക്കാര്‍ ഈ നിലപാടില്‍നിന്ന് പിന്നോട്ടുപോവില്ല. ഇതോടെ, ഭരണഘടനാപരമായ അധികാരനിര്‍വഹണത്തെച്ചൊല്ലി മറ്റൊരു ഗവര്‍ണര്‍സര്‍ക്കാര്‍ ഏറ്റുമുട്ടലിന് വഴിയൊരുങ്ങി.

നയപ്രഖ്യാപനം അയച്ചുകൊടുത്തപ്പോള്‍ത്തന്നെ ഗവര്‍ണര്‍ തിരുത്തല്‍ നിര്‍ദേശിച്ചതായി അറിയിച്ച് രാജ്ഭവന്‍, ചീഫ് സെക്രട്ടറിക്കു കത്തയച്ചിരുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ആശയവിനിമയം നടത്തുന്നതില്‍ ചീഫ് സെക്രട്ടറിയുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നാണ് വിലയിരുത്തല്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW