Friday, March 13, 2026 Last Updated 6 Min 28 Sec ago English Edition
Todays E paper
Ads by Google
Saturday 24 Jan 2026 10.17 AM

ഇവിടെ സമയമില്ല, ആളുകള്‍ അര്‍ദ്ധരാത്രിയില്‍ നിന്താനും മീന്‍പിടിക്കാനും പോകും, പുലര്‍ച്ചെ വിഭവസമൃദ്ധമായ ഭഷണം: കൗതുകമായി ഒരു ദ്വീപ്

sommaroy, time, free, zone, norway

നോര്‍വെയുടെ വടക്കുഭാഗത്തുള്ള ട്രോംസോ നഗരത്തില്‍നിന്ന് ഏകദേശം 36 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന മനോഹരമായ ചെറുദ്വീപും മത്സ്യബന്ധന ഗ്രാമവുമാണ് സോമറോയ്. ആര്‍ട്ടിക് വൃത്തത്തിനു വടക്കായി സ്ഥിതി ചെയ്യുന്ന ഈ ദ്വീപ്, ഹില്ലെസോയ, ക്വാലോയ തുടങ്ങിയ സമീപ ദ്വീപുകളുമായി പാലം വഴി ബന്ധിപ്പിച്ചിരിക്കുന്നു. 2019ല്‍ ലോകത്തിലെ ആദ്യത്തെ 'സമയരഹിത മേഖല' ആകാനുള്ള നിര്‍ദേശം മുന്നോട്ടുവച്ചതോടെയാണ്‌സോമറോയ് രാജ്യാന്തര ശ്രദ്ധ നേടിയത്. വേനലില്‍ സൂര്യന്‍ അസ്തമിക്കാത്തതും മഞ്ഞുകാലത്ത് ഉദിക്കാത്തതുമായ സാഹചര്യമാണ് ഇവിടെ.

പരമ്പരാഗത ക്ലോക്ക് സമയത്തില്‍ മനംമടുത്ത ഗ്രാമീണര്‍ ദൈനംദിന കാര്യങ്ങള്‍ക്ക് നിശ്ചിത സമയം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് നിവേദനം നല്‍കി. ഈ ആശയം ലോകശ്രദ്ധ നേടി. ഈ കൗതുകകരമായ ബ്രാന്‍ഡിങ്, ആധുനിക ലോകത്തിന്റെ തിരക്കുകളില്‍ നിന്ന് മാറി ശാന്തവും സമ്മര്‍ദരഹിതവുമായ ഒരിടം തേടുന്ന സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിച്ചു. സമയബന്ധിതമായല്ല ഈ ദ്വീപിലെ ആളുകള്‍ ജീവിക്കുന്നത്. പാതിരാത്രി അവര്‍ ചിലപ്പോള്‍ മീന്‍പിടിക്കാനോ നീന്താനോ പോകും, വെളുപ്പിന് വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കും. സമയം അവരുടെ ജീവിതത്തില്‍ ഇപ്പോള്‍ വലിയ സ്വാധീനം ചെലുത്തുന്നില്ല.

ഏകദേശം 300400 ആളുകള്‍ മാത്രം താമസിക്കുന്ന സോമറോയ് പരമ്പരാഗതമായി തീരദേശ സമൂഹമാണ്. മത്സ്യബന്ധനമാണ് ഇവിടുത്തെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല്. 'വേനല്‍ക്കാല ദ്വീപ്' എന്നാണ് 'സോമറോയ്' എന്ന പേരിന്റെ അര്‍ഥം. ആര്‍ട്ടിക് പശ്ചാത്തലത്തില്‍ അപ്രതീക്ഷിതമായി കാണുന്ന ഉഷ്ണമേഖലാ സമാനമായ രൂപമാണ് സോമറോയിയുടെ ഏറ്റവും ശ്രദ്ധേയ സവിശേഷത. വെളുത്ത മണല്‍ നിറഞ്ഞ ബീച്ചുകളും ടര്‍ക്കോയ്‌സ് നിറമുള്ള ജലാശയങ്ങളും ഒറ്റപ്പെട്ട ഉള്‍ക്കടലുകളും കരീബിയന്‍ തീരങ്ങളാണെന്ന് ആരെയും തെറ്റിദ്ധരിപ്പിക്കും.

Ads by Google
Saturday 24 Jan 2026 10.17 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW