Saturday, March 14, 2026 Last Updated 1 Min 3 Sec ago English Edition
Todays E paper
Ads by Google
Friday 23 Jan 2026 11.34 PM

വിജയത്തിന്‌ ജിജ്‌ഞാസ പ്രധാനം; കുട്ടികളോട്‌ സുനിത വില്യംസ്‌

കോഴിക്കോട്‌്: എനിക്കൊരിക്കലും അവിടെ ഏകാന്തത അനുഭവിക്കേണ്ടി വന്നില്ല, എപ്പോഴും ഭൂമിയിലുള്ളവരുമായി സംഭാഷണത്തില്‍ ഏര്‍പ്പെട്ടു കൊണ്ടിരുന്നിരുന്നു... കോഴിക്കോട്‌ ബീച്ചില്‍ കേരള ലിറ്ററേച്ചര്‍ ഫെസ്‌റ്റിവലിന്റെ രണ്ടാംദിനത്തില്‍ രാജ്യാന്തര ബഹിരാകാശനിലയത്തില്‍ ഏകാന്തത അനുഭവപ്പെട്ടിരുന്നോ എന്ന റിമ കല്ലിങ്കലിന്റെ ചോദ്യത്തിനു സുനിത വില്യംസ്‌ മറുപടി നല്‍കി. കുട്ടികള്‍ക്കായുള്ള സാഹിത്യോത്സവമായിരുന്നു വേദി. നാസയുടെ ഔദ്യോഗിക യൂണിഫോം ധരിച്ചാണ്‌ സുനിതാ വില്യംസ്‌ വേദിയിലെത്തിയത്‌. ന്യൂറോ സയന്റിസ്‌റ്റിന്റെ മകള്‍ എന്ന പരിഗണന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ സ്വാധീനിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്‌, ഏതൊരു സാമൂഹിക സാമ്പത്തിക പശ്‌ചാത്തലത്തില്‍ നിന്നുള്ളവര്‍ക്കും പാഷന്‍ ഫോളോ ചെയ്‌തു ജീവിതവിജയം കൈവരിക്കാന്‍ സാധിക്കുമെന്ന്‌ സുനിത പറഞ്ഞു. മാതാപിതാക്കളാണ്‌ ഏറ്റവും വലിയ പ്രചോദനം. ജീവിതവിജയത്തിന്‌ ജിജ്‌ഞാസയാണ്‌ ബുദ്ധിശക്‌തിയേക്കാള്‍ പ്രധാനം. അത്‌ നിങ്ങളെ പഠിക്കാനും വളരാനും മുന്നോട്ടുകൊണ്ടുപോകാനും സഹായിക്കുമെന്നും സുനിത വില്യംസ്‌ മറുപടി നല്‍കി.

Ads by Google
Friday 23 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW