-->
നെടുമ്പാശ്ശേരി: കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് ഫിക്കിയുമായി സഹകരിച്ച് രാജ്യാന്തര കാര്‍ഗോ ബിസിനസ് സമ്മിറ്റ് സംഘടിപ്പിക്കുന്നു. ഈ മാസം 31, ഫെബ്രുവരി ഒന്നു തീയതികളില്‍ സിയാല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സമ്മിറ്റില്‍ വാണിജ്യ കൂടിക്കാഴ്‌ചകള്‍, എക്‌സിബിഷന്‍, പാനല്‍ ചര്‍ച്ചകള്‍ എന്നിവ നടക്കും.
സിയാലിനെ ആഗോള എയര്‍ കാര്‍ഗോ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്. 31ന് രാവിലെ ഒന്‍പതരയ്‌ക്ക് വിഷയാവതരണത്തോടെ സമ്മിറ്റിനു തുടക്കമാകും.
പത്ത് മണിക്ക് നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ ടാറിഫ് ആന്‍ഡ് ട്രേഡ് എഗ്രിമെന്റ്, റീഡിഫൈനിംഗ് ോബല്‍ ട്രേഡ് എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. 11 മണിക്ക് റോള്‍ ഓഫ് എയര്‍ കാര്‍ഗോ ഇന്‍ ൈഡ്രവിംഗ് ഇന്ത്യാസ് ട്രേഡ് എന്ന വിഷയത്തിലും 12 മണിക്ക് മള്‍ട്ടി മോഡല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓപ്പറേഷന്‍സ് എന്ന വിഷയത്തിലും പാനല്‍ ചര്‍ച്ചകള്‍ നടക്കും.
ഉച്ചയ്‌ക്ക് ശേഷം രണ്ട് മണിക്ക് റെഗുലേറ്ററി കംപ്ലയന്‍സ് ആന്‍ഡ് ട്രേഡ് ഫെസിലിറ്റേഷന്‍ ഫോര്‍ ഫാസ്‌റ്റര്‍ കാര്‍ഗോ ഡെലിവറി എന്ന വിഷയത്തിലും മൂന്നിന് റീഡിഫൈനിംഗ് ദി റോള്‍ ഓഫ് ഇ-കൊമേഴ്‌സ് പ്ലെയേഴ്‌സ് ആന്‍ഡ് കൊറിയര്‍ ഫ്രീറ്റ് ഏജന്‍സീസ് എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ച നടക്കും. ഫെബ്രുവരി ഒന്നിന് രാവിലെ 11.30ന് നടക്കുന്ന പ്ലീനറി സെഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യും. സിയാല്‍ എം.ഡി എസ്.സുഹാസ്, വ്യവസായ മന്ത്രി പി.രാജീവ് എന്നിവര്‍ പങ്കെടുക്കും. കാര്‍ഗോ രംഗത്തെ മികച്ച കമ്പനികളെ ചടങ്ങില്‍ പുരസ്‌കാരം നല്‍കി ആദരിക്കും.
എയര്‍ലൈന്‍സ്, ഫ്രെയ്‌റ്റ് ഫോര്‍വേഡേഴ്‌സ്, കസ്‌റ്റംസ് ബ്രോക്കേഴ്‌സ്, കയറ്റുമതി /ഇറക്കുമതി, കാര്‍ഗോ ഓട്ടമേഷന്‍ സപ്ലൈയര്‍മാര്‍, ലോജിസ്‌റ്റിക്‌സ് സ്‌കില്‍ ഡെവലപ്‌മെന്റ് സ്‌ഥാപനങ്ങള്‍, പൊതുമേഖലാ സ്‌ഥാപനങ്ങള്‍ എന്നീ മേഖലകളില്‍ നിന്നുള്ള 50 എക്‌സിബിഷന്‍ സ്‌റ്റാളുകളുമുണ്ടാകും. ബിസിനസ് സമ്മിറ്റില്‍ പങ്കെടുക്കുന്നതിനായി മുന്‍ കൂട്ടി രജിസ്‌റ്റര്‍ ചെയ്യണം. ഫോണ്‍: 9746903555