-->
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ടു രജിസ്‌റ്റര്‍ ചെയ്‌ത രണ്ടു കേസുകളിലും മുന്‍ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനു ജാമ്യം. ദ്വാരപാലക, കട്ടിളപ്പാളി കേസുകളിലാണ് കൊല്ലം വിജിലന്‍സ് കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഇരു കേസുകളിലും അറസ്‌റ്റ് ചെയ്‌ത് 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യം അനുവദിച്ചത്. ഇതോടെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ജാമ്യം ലഭിച്ചു പുറത്തിറങ്ങുന്ന ആദ്യ വ്യക്‌തിയായി മുരാരി ബാബു.
റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്, അന്വേഷണ ഉദ്യോഗസ്‌ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം, തെളിവുകള്‍ നശിപ്പിക്കരുത് തുടങ്ങിയവയാണ് ജാമ്യവ്യവസ്‌ഥകള്‍. രണ്ടു കേസുകളിലും ജാമ്യം ലഭിച്ച സാഹചര്യത്തില്‍ മുരാരി ബാബു ഉടന്‍ ജയില്‍മോചിതനാകും. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ടു രണ്ടു കേസുകളായിരുന്നു എസ്.ഐ.ടി. രജിസ്‌റ്റര്‍ ചെയ്‌തത്. ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണമോഷണവുമായി ബന്ധപ്പെട്ടായിരുന്നു ആദ്യ കേസ്. ഇതില്‍ രണ്ടാം പ്രതിയായ മുരാരി ബാബുവിനെ കഴിഞ്ഞ ഒക്‌ടോബര്‍ 23നായിരുന്നു എസ്.ഐ.ടി. അറസ്‌റ്റ് ചെയ്‌തത്. പെരുന്നയിലെ വീട്ടില്‍നിന്നു കസ്‌റ്റഡിയിലെടുത്തശേഷം അറസ്‌റ്റ് രേഖപ്പെടുത്തുകയായിരുന്നു.സ്വര്‍ണക്കൊള്ളക്കേസ്: