-->
കേന്ദ്ര സർക്കാർ രാജ്യത്തെ വ്യാപാരികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി രൂപീകരിച്ച ദേശീയ ട്രേഡേഴ്സ് വെൽഫെയർ ബോർഡിലേക്ക് കേരളത്തിൽ നിന്നുള്ള ആദ്യ പ്രതിനിധിയായി അഡ്വ സിറാജുദ്ദീൻ ഇല്ലത്തൊടി നിയമിതനായി.
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ നിതി ആയോഗ്, എംഎസ്എംഇ, ധനകാര്യം, കോർപ്പറേറ്റ് കാര്യം, തൊഴിൽ, നികുതി തുടങ്ങിയ വിവിധ മന്ത്രാലയങ്ങളുടെ പങ്കാളിത്തത്തോടെ ഡൽഹി ആസ്ഥാനമായാണ് ഈ ഉന്നതതല സമിതി പ്രവർത്തിക്കുന്നത്. ഇതാദ്യമായാണ് ബോർഡ് നിലവിൽ വന്നതിനുശേഷം കേരളത്തിന് ഈ ദേശീയ സമിതിയിൽ അംഗത്വം ലഭിക്കുന്നത് .