-->
ദക്ഷിണേന്ത്യയിൽ ഏറെ ആരാധകരുള്ള താരമാണ് തമന്ന ഭാട്ടിയ. ആദ്യം ഗ്ലാമറസ് വേഷങ്ങളിൽ തിളങ്ങിയ താരം പിന്നീട് അഭിനയ പ്രാധാന്യമുള്ള സിനിമകൾ കൈകാര്യം ചെയ്തുതുടങ്ങുകയായിരുന്നു. താരം അഭിനയിച്ച സിനിമകളും നൃത്തരംഗങ്ങളും ആരാധകർ ആഘോഷമാക്കാറുണ്ട്. താരത്തിന്റെ ഹോട്ട് ലുക്കുകളും ഗാനരംഗങ്ങളുഗ നിമിഷനേരം കൊണ്ട് ട്രെന്‍ഡിംഗായി മാറാറുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ തമന്ന പങ്കിടുന്ന ഫോട്ടോഷൂട്ടുകളും വളരെ വേഗത്തില്‍ ആരാധകരുടെ ഹൃദയം കീഴടക്കാറുണ്ട്. താരം പങ്കിടുന്ന ഗ്ലാമര്‍ ഹോട്ട് ഫോട്ടോഷൂട്ടുകള്‍ ലൈക്കുകളും കമന്റുകളും സ്നേഹവും കൊണ്ട് നിറയാറുണ്ട്.
ഇപ്പോഴിതാ ഷോള്‍ഡര്‍ലെസ് ബ്ലാക്ക് ലേസ് ഗൗണിലുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് തമന്ന. താരത്തിന്റെ ഈ ഫാഷന്‍ കാർപെറ്റ് ലുക്ക് സോഷ്യല്‍ മീഡിയ ഹോട്ടാക്കുകയാണ്. ലെയ്‌സും ബീജ് നിറത്തിലുള്ള ബോഡിസും ഡ്രാമാറ്റിക് ട്യൂൾ ട്രെയ്‌നുമുള്ള ബ്ലാക്ക് ഗൗണ്‍ ഏവരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നതായിരുന്നു. ഗ്ലാമര്‍, ആത്മവിശ്വാസം, ബോള്‍ഡ്നെസ് എന്നിങ്ങനെ എല്ലാം കൂടി ചേര്‍ന്ന് ഈ മനോഹരമായ സിലൗറ്റിനെ തിളക്കമുള്ളതാക്കി. നിരവധി പേരാണ് താരത്തിന്റെ ഈ ഹോട്ട് ലുക്കിന് ഹാര്‍ട്ട് ഇമോജി കമന്റായി നല്‍കിയിരിക്കുന്നത്.