Saturday, March 14, 2026 Last Updated 1 Min 54 Sec ago English Edition
Todays E paper
Ads by Google
Friday 23 Jan 2026 09.10 AM

ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു കാരയ്‌ക്കല്‍-എറണാകുളം എക്‌സ്പ്രസില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി/കാരയ്‌ക്കല്‍: തമിഴ്‌നാട്ടില്‍ നിന്നു എറണാകുളം സൗത്ത്‌ റെയില്‍വേ സ്‌റ്റേഷനിലെത്തിയ ട്രെയിനില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി.
കാരയ്‌ക്കലില്‍ നിന്നുവന്ന ട്രെയിനില്‍ തമിഴ്‌നാട്‌ സ്വദേശിയായ ഇസൈവാണി കുഞ്ഞിപ്പിള്ള (40) എന്ന യുവതിയാണ്‌ മരിച്ചതെന്നു തിരിച്ചറിഞ്ഞു. യുവതിയുടെ മരണത്തെത്തുടര്‍ന്നു തിരുവനന്തപുരം -കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം വൈകുന്നതിനു കാരണമായി.
രാവിലെ റെയില്‍വേ സ്‌റ്റേഷനിലെത്തിയ കാരയ്‌ക്കല്‍-എറണാകുളം എക്‌സ്പ്രസിലെ എസ്‌-4 കോച്ചിലാണ്‌ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌.ട്രെയിന്‍ സൗത്ത്‌ റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോള്‍ അബോധാവസ്‌ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ യാത്രക്കാര്‍ അറിയച്ചതിനെത്തുര്‍ന്നു റെയില്‍വെ പോലീസിന്റെ വൈദ്യസംഘം പരിശോധിച്ച ശേഷം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക്‌ മാറ്റുകയായിരുന്നു. ഇവിടെ വച്ചാണ്‌ മരണം സ്‌ഥിരീകരിച്ചത്‌. കാരക്കല്‍നിന്നു വൈകിട്ട്‌ 4.30നു പുറപ്പെട്ട്‌ രാവിലെ 6.45നു എറണാകുളം സൗത്തില്‍ എത്തുന്ന ട്രെയിന്‍ പിന്നീട്‌ രാവിലെ 7.45ന്‌ എറണാകുളം - കോട്ടയം പാസഞ്ചറായി സര്‍വീസ്‌ നടത്തും.
കോട്ടയം ഭാഗത്തേക്കു യാത്രചെയ്യാന്‍ എത്തിയവരാണ്‌ യുവതിയെ അബോധാവസ്‌ഥയില്‍ ട്രെയിനിനുള്ളില്‍ കണ്ടത്‌.

Ads by Google
Friday 23 Jan 2026 09.10 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW