Friday, March 13, 2026 Last Updated 18 Min 31 Sec ago English Edition
Todays E paper
Ads by Google
Thursday 22 Jan 2026 02.29 PM

ഓഫ് ഷോള്‍ഡര്‍ ​ബ്ലാക്ക് നെറ്റ് ഗൗണില്‍ ബോളിവുഡ് ക്വീനിനെപ്പോലെ പൂര്‍ണ്ണിമ ഇന്ദ്രജിത്ത്; ഹോട്ട് ലുക്കില്‍ താരം സ്റ്റൈലിഷെന്ന് കമന്റുകള്‍

uploads/news/2026/01/822090/Untitled-5.jpg
Poornima indrajith (Image Source: Instagram)

ടെലിവിഷൻ അവതാരകയായി എത്തി മലയാളി ടെലിവിഷൻ പ്രേമികളുടെയും ചലച്ചിത്ര പ്രേമികളുടെയും മനസ്സിൽ ഇടം നേടിയ താരമാണ് പൂർണ്ണിമ മോഹൻ. മലയാളത്തിന്റെ അനശ്വര നായകന്‍ സുകുമാരന്റെ മൂത്ത മകന്‍ ഇന്ദ്രജിത്തിനെ വിവാഹം ചെയ്തതോടെ താരം പൂര്‍ണ്ണിമ ഇന്ദ്രജിത്തായി. താരകുടുംബത്തിലെത്തിയ ശേഷവും അഭിനയവും ഏറെയിഷ്ടമുള്ള ഡിസൈനിംഗുമൊക്കെ എന്നും തിരക്കിലാണ് പൂര്‍ണ്ണിമ.
പ്രാണ എന്ന ബിസിനെസ്സ് സ്ഥാപനം തുടങ്ങിയ താരപത്നി ഫാഷന്‍ വസ്ത്രങ്ങളുടെ വിസ്മയ കലവറയാണ് എല്ലാവര്‍ക്കുമായി ഒരുക്കിയത്. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് പ്രാണയുടെ വസ്ത്രവിസ്മയത്തില്‍ തിളങ്ങിയിട്ടുള്ളത്. കുടുംബവും ബിസിനസ്സും അഭിനയമെന്ന കരിയറുമൊക്കെ മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ പൂര്‍ണ്ണിമയ്ക്ക് കഴിയുന്നുണ്ടെന്നുള്ളതാണ് മറ്റുള്ള താരപത്നിമാരില്‍ നിന്ന് പൂര്‍ണ്ണിമയെ വേറിട്ട് നിര്‍ത്തുന്നത്.
ഇപ്പോഴിതാ പ്രാണയുടെ ഡിസൈനര്‍ കളക്ഷനില്‍ നിന്നുള്ള ബ്ലാക്ക് നെറ്റ് ഗൗണില്‍ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. ഓഫ് ഷോള്‍ഡര്‍ കസ്റ്റം മേയ്ഡ് ബ്ലാക്ക് നെറ്റ് ഗൗണില്‍ അതിസുന്ദരിയായി ഹോട്ട് ലുക്കിലാണ് പൂര്‍ണ്ണിമയെ ചിത്രങ്ങളില്‍ കാണാന്‍ കഴിയുന്നത്. താരത്തിന്റെ എയ്ജ് റിവേഴ്സ് ഓര്‍ഡറിലാണോ എന്ന് പോലും തോന്നിക്കുന്ന കണക്കെ ബോളിവുഡ് ക്വീനിനെപ്പോലെ ചിത്രങ്ങളില്‍ തിളങ്ങുകയാണ് താരം. നിരവധി പേരാണ് ഈ സ്റ്റൈലിഷ് എലഗന്റ് ലുക്കിന് ഹാര്‍ട്ട് ഇമോജികള്‍ നല്‍കിയിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW