Saturday, March 14, 2026 Last Updated 0 Min 39 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Feb 2026 12.49 PM

‘അനങ്ങാതെ ഇരുന്നാല്‍ അല്ലേ നേരെചുവ്വെ കെട്ടാന്‍ പറ്റൂ..’; ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും വീഡിയോ വൈറല്‍

poornima-indrajith-
photo-www.instagram.com/poornimaindrajith/

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമകരാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. സിനിമയ്ക്കപ്പുറം വ്യക്തിപരമായ വിശേഷങ്ങളും ഇടയ്ക്കിടെ ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. മക്കളുടെ വിശേഷങ്ങളും രസകരമായ റീലുകളുമൊക്കെ പൂര്‍ണിമയും പലപ്പോഴായി പങ്കുവെക്കാറുണ്ട്. താരദമ്പതികള്‍ പങ്കുവയ്ക്കുന്ന രസകരമായ വീഡിയോകള്‍ക്കും ആരാധകരേറെയാണ്.

ഇപ്പോഴിതാ വാലന്റൈന്‍സ് ദിനത്തില്‍ പൂര്‍ണിമ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു വീഡിയോയും അതിന് ഇരന്ദജിത്ത് നല്‍കിയ കമന്റുമാണ് സോഷ്യല്‍ മീഡിയയുടെ മനം കവരുന്നത്. പൂര്‍ണിമയുടെ മുടി പിഞ്ഞികെട്ടുന്ന ഇന്ദ്രജിത്തിനെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.

‘എന്റെ ഹൃദയത്തെ ചുറ്റിപ്പിടിച്ചു.. എന്റെ മുടിയും, എപ്പോഴത്തേയും വാലന്റൈന്‍ ’എന്ന ക്യാപ്ഷനോടെയാണ് പൂര്‍ണിമ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘അനങ്ങാതെ ഇരുന്നാല്‍ അല്ലെ നേരെചുവ്വെ കെട്ടാന്‍ പറ്റൂ’ എന്നാണ് ഇന്ദ്രജിത്ത് വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.

അല്ലാതെ താങ്കള്‍ക്ക് ഇതിനെ പറ്റി വല്യ ധാരണ ഇല്ലാത്തത് കൊണ്ടല്ല അല്ലേ, ഇത് ഇങ്ങനെ ഒന്നും അല്ല ഡാ, എന്നാലും ചേട്ടന്‍ എങ്ങനെയാ കെട്ടിയ ബാന്‍ഡ് തിരിച്ച് ഊരി എടുത്തത്, ഇനി ആ കെട്ട് അഴിക്കാന്‍ മക്കളെയും അമ്മയെയും ഒക്കെ വിളിക്കേണ്ടി വരും, അറിയാന്‍ വയ്യ എന്ന് സമ്മതിക്കരുത് മിസ്റ്റര്‍ എന്നൊക്കെയാണ് പോസ്റ്റിനു താഴെ വരുന്ന കമന്റുകള്‍.

അതേസമയം ബള്‍ട്ടിയാണ് പൂര്‍ണിമയുടേതായി ഒടുവില്‍ പ്രേക്ഷകരിലെത്തിയ ചിത്രം. ബള്‍ട്ടിയിലെ പൂര്‍ണിമയുടെ കഥാപാത്രത്തിന് ഏറെ പ്രശംസയും ലഭിച്ചിരുന്നു. ധീരം ആണ് ഇന്ദ്രജിത്തിന്റേതായി ഒടുവില്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW