-->
അടൂര്‍: ട്രാഫിക് എസ.്‌ഐയെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ അടൂര്‍ പോലീസ് കസ്‌റ്റഡിയില്‍ എടുത്ത സൈനികനായ യുവാവ് റിമാന്‍ഡില്‍. കൊല്ലം ആദിച്ചനല്ലൂര്‍ കൈതക്കുഴി തോട്ടത്തില്‍ പുത്തന്‍വീട്ടില്‍ വിപിന്‍ രാജ്(34)നെയാണ് കോടതി റിമാന്‍ഡ് ചെയ്‌തത്. ഇയാള്‍ ഉത്തര്‍ പ്രദേശ് ജാന്‍സിയില്‍ സൈനികനായി സേവനം അനുഷ്‌ടിച്ചു വരുകയായിരുന്നു. നിലവില്‍ അവധിയില്‍ നാട്ടില്‍ എത്തിയതായിരുന്നു. തിങ്കളാഴ്‌ച രാത്രി എട്ടിന് അടൂര്‍ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് എസ്.ഐ ജി.സുരേഷ് കുമാറിനെയാണ് വിപിന്‍ രാജ് മര്‍ദ്ദിച്ചത്. എസ്.ഐയുടെ മൂക്കിന് പൊട്ടലുണ്ട്. എസ്.ഐയെ കൂടാതെ എസ്.സി.പി.ഒ മുഹമ്മദ് റാഫി,സി.പി.ഒ എര്‍ഷാദ് എന്നിവര്‍ക്കും ഒട്ടോ ൈഡ്രവര്‍ പുതുശ്ശേരി ഭാഗം സ്വദേശി ജെ.ജനാര്‍ദ്ദനേയും യുവാവ് മര്‍ദ്ദിച്ചു. അടൂര്‍ കെ.എസ്.ആര്‍.ടി.സി ജങ്‌ഷനില്‍ വച്ചാണ് സംഭവം.