Saturday, March 14, 2026 Last Updated 29 Min 17 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jan 2026 11.32 PM

ജാമ്യാപേക്ഷകള്‍ തള്ളി

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രതികളായ ദേവസ്വം ബോര്‍ഡ്‌ മുന്‍ പ്രസിഡന്റ്‌ എ. പത്മകുമാര്‍, മുന്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍ മുരാരി ബാബു, ജൂവലറി ഉടമ ഗോവര്‍ധന്‍ എന്നിവരുടെ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി തള്ളി. ജസ്‌റ്റിസ്‌ എ. ബദറുദീനാണ്‌ ജാമ്യാപേക്ഷകള്‍ തള്ളിയത്‌. ഉത്തരവിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.
സ്വര്‍ണക്കൊള്ളയില്‍ പങ്കില്ലെന്നും ഭരണപരമായ തീരുമാനമെടുക്കുകയും നടപ്പാക്കുകയും മാത്രമാണ്‌ ചെയ്‌തത്‌ എന്നുമാണ്‌ പത്മകുമാറിന്റെയും മുരാരി ബാബുവിന്റെയും വാദം. ശബരിമലയിലേക്ക്‌ 1.40 കോടി രൂപ സ്‌പോണ്‍സര്‍ ചെയ്‌തയാളാണ്‌ താനെന്നും സ്വര്‍ണം കവര്‍ന്നെടുക്കേണ്ട കാര്യമില്ലെന്നും ഗോവര്‍ധന്‍ ഹൈക്കോടതിയെ അറിയിച്ചു.

Ads by Google
Wednesday 21 Jan 2026 11.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW