-->
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ വിശ്വാസ്യത നിലനിര്‍ത്താന്‍ ജീവനക്കാരുടെ മികച്ച പെരുമാറ്റവും പരിഷ്‌കാരങ്ങളോട് അവര്‍ സഹകരിക്കുന്നതും വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍.
പൊതുഗതാഗത രംഗത്ത് നൂതനമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് കെ.എസ്.ആര്‍.ടി.സിയും ജിസ്സും (ട്ടണ്ടള്‍) സംയുക്‌തമായി നടപ്പിലാക്കുന്ന പ്രത്യേക പരിശീലന പരിപാടിയുടെ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കെ.എസ്.ആര്‍.ടി.സിയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ 1,000 ൈഡ്രവര്‍മാര്‍ക്കും 1,000
കണ്ടക്‌ടര്‍മാര്‍ക്കുമാണ് പരിശീലനം നല്‍കുന്നത്.ഇന്ത്യയില്‍ ഇന്നു പ്രവര്‍ത്തനലാഭത്തില്‍ മുന്നേറുന്ന ഏക പൊതുഗതാഗത കോര്‍പ്പറേഷന്‍ കെ.എസ്.ആര്‍.ടി.സിയാണെന്ന് മന്ത്രി പറഞ്ഞു.
കോര്‍പ്പറേഷന്റെ ശരാശരി പ്രതിദിന വരുമാനം 9 കോടി രൂപയ്‌ക്കു മുകളിലെത്തിക്കാന്‍ സാധിച്ചു. ചില ദിവസങ്ങളില്‍ ഇത് 11 മുതല്‍ 13 കോടി വരെയായി ഉയരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ൈഡ്രവിങ് മികവ്, ഇന്ധനക്ഷമത വര്‍ധിപ്പിക്കല്‍, ആധുനിക ടിക്കറ്റിങ് മെഷീനുകളുടെ ഉപയോഗം, ഡിജിറ്റല്‍ കാര്‍ഡുകള്‍, കൃത്യമായ കണക്ക് സൂക്ഷിക്കല്‍ തുടങ്ങിയവയിലാണു പരിശീലനം. ഇപ്പോള്‍ പരിശീലനം ലഭിക്കുന്നവരില്‍നിന്നു തെരഞ്ഞെടുക്കപ്പെടുന്ന മാസ്‌റ്റര്‍ ട്രെയിനര്‍മാര്‍ വഴി ഭാവിയില്‍ മുഴുവന്‍ ജീവനക്കാര്‍ക്കും പരിശീലനം ഉറപ്പാക്കും.സുരക്ഷിതമായ ൈഡ്രവിങ് ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ പരിഗണിച്ച് തെരഞ്ഞെടുക്കപ്പെട്ട 15 ൈഡ്രവര്‍മാര്‍ക്ക് മന്ത്രി അവാര്‍ഡുകള്‍ വിതരണം ചെയ്‌തു.